സംസ്ഥാനത്ത് എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സ് പ്രവേശന പരീക്ഷ കീം- നാളെ
സംസ്ഥാനത്ത് എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സ് പ്രവേശന പരീക്ഷ കീം- നാളെ നടക്കും. പരീക്ഷയുടെ ഒരുക്കം പൂര്‍ത്തിയായതായി എന്‍ട്രന്‍സ് കമീഷണര്‍ എ ഗീത അറിയിച്ചു.
ഇത്തവണ ജില്ലാ കേന്ദ്രങ്ങള്‍ക്കുപുറമെ എല്ലാ താലൂക്കുകളിലും പരീക്ഷാ കേന്ദ്രം ഒരുക്കിയിട്ടുണ്ട്. കൂടാതെ ഗാസിയാബാദ്, മുംബൈ, ദുബായ് എന്നിവിടങ്ങളിലുമുണ്ട്. 112097 വിദ്യാര്‍ഥികളാണ് കീം എഴുതുന്നത്. ഇതിനകം 105800 വിദ്യാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തു.
ഇനിയും ഹാള്‍ ടിക്കറ്റ് എടുക്കാത്ത വിദ്യാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡിങ്ങിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. 77 താലൂക്ക് കേന്ദ്രത്തില്‍ 415 പരീക്ഷാ കേന്ദ്രം സജ്ജീകരിച്ചിട്ടുണ്ട്. -
വിദ്യാര്‍ഥികള്‍ക്കുള്ള നിര്‍ദേശങ്ങള്‍
വിദ്യാര്‍ഥികള്‍ പരീക്ഷാ സാമഗ്രികള്ക്ക ു പുറമെ കുടിവെള്ളം, ഭക്ഷണം എന്നിവ കരുതണമെന്നും ഇവ കൈമാറ്റം ചെയ്യാന്‍ പാടില്ല എന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിദ്യാര്‍ഥികളും രക്ഷിതാക്കളും പരീക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരും ഡബിള്‍ മാസ്ക് /എന്‍ 95 മാസ്ക് നിര്‍ബന്ധമായും ധരിക്കണം. പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്കാനിങ്ങിന് വിധേയമാക്കും. സാനിറ്റൈസര്‍ നല്‍കും.
"
https://www.facebook.com/Malayalivartha