താമരശ്ശേരി ചുരത്തില്‍ ചരക്കുലോറിയും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചു....

താമരശ്ശേരി ചുരത്തില്‍ ചരക്കുലോറിയും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചു. ഇന്ന് രാവിലെ ഒന്‍പത് മണിക്ക് എട്ടാംവളവിനും ഒന്‍പതാംവളവിനും ഇടയിലാണ് അപകടമുണ്ടായത്.
ഇതിനെത്തുടര്‍ന്ന് ചുരത്തില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ചരക്ക് ലോറിയും എട്ടാം വളവില്‍ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു.
ആരുടെയും പരിക്ക് ഗുരുതരമല്ല. അടിവാരം പൊലീസും വയനാട് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തരും ചേര്‍ന്നുള്ള ഏറെ നേരത്തേ പ്രയത്‌നത്തിലൊടുവിലാണ് ഗതാഗതം പുനസ്ഥാപിച്ചത്.
"
https://www.facebook.com/Malayalivartha



























