Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

പിണറായി പാളുന്നു... പ്രകടനം മോശം! വന്‍താരങ്ങളായി മാറുമെന്ന പ്രതീക്ഷ ജനിപ്പിച്ച മന്ത്രിമാര്‍ പ്രായോഗികതലത്തില്‍ ശരാശരിയിലേക്കുപോലും ഉയരുന്നില്ല, രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കം അത്രകണ്ടു മെച്ചമല്ലെന്ന് പൊതുവിലയിരുത്തല്‍ സിപിഎം നേതൃത്വവും ശരിവയ്ക്കുന്നു

04 AUGUST 2021 03:01 PM IST
മലയാളി വാര്‍ത്ത

More Stories...

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'

രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കം അത്രകണ്ടു മെച്ചമല്ലെന്ന് പൊതുവിലയിരുത്തല്‍ സിപിഎം നേതൃത്വവും ശരിവയ്ക്കുകയാണ്. ശരാശരി നിലവാരത്തിലേക്ക് ഉയരാന്‍ പുതിയ മന്ത്രിസഭയിലെ ഏറെ മന്ത്രിമാര്‍ക്കും സാധിക്കുന്നില്ലെന്ന വിമര്‍ശനം രണ്ടാഴ്ചയ്ക്കുള്ളില്‍ സംസ്ഥാന സെക്രട്ടറിയേറ്റും തൊട്ടുപിന്നാലെ ഇടതുമുന്നണി ഏകോപന സമിതിയും യോഗം ചേരുകയാണ്. വന്‍താരങ്ങളായി മാറുമെന്ന പ്രതീക്ഷ ജനിപ്പിച്ച മന്ത്രിമാര്‍ പ്രായോഗികതലത്തില്‍ ശരാശരിയിലേക്കുപോലും ഉയരുന്നില്ല.

അനുഭവജ്ഞാനവും പ്രവര്‍ത്തന പരിചയവുമില്ലാത്ത പുതുമുഖങ്ങളെ വരെ മന്ത്രിക്കസേരയില്‍ എത്തിച്ചതിന്റെ പാളിച്ച ഭരണത്തില്‍ നിഴലിക്കുന്നതായാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. പുതുമുഖങ്ങളെ നിരത്തിയുള്ള പുതിയ അവതരണം മുന്നണിക്കു ഗുണത്തേക്കാള്‍ ദൂഷ്യമാണുണ്ടാക്കിയതെന്ന് സിപിഎമ്മിനും സിപിഐയ്ക്കും തോന്നിത്തുടങ്ങിയിരിക്കുന്നു.

വനം വെളിപ്പിച്ചതും മരങ്ങള്‍ വെട്ടിനിരത്തിയതിലും ഉള്‍പ്പെടെ ഭരണത്തിന്റെ തുടക്ക വേളയില്‍തന്നെ സര്‍ക്കാരിനു കാതലായ പാളിച്ച സംഭവിച്ചു. ഇതിനൊപ്പമാണ് നിയമസഭാ കൈയാംകളി കേസില്‍ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെ ഒരു നിര എംഎല്‍എമാര്‍ക്ക് തിരിച്ചടി നേരിടേണ്ടിവന്നിരിക്കുന്നത്. റോഷി അഗസ്റ്റിന്‍, പിഎ മുഹമ്മദ് റിയാസ്, വിഎന്‍ വാസവന്‍ തുടങ്ങി ഒരു നിര മന്ത്രിമാര്‍ മാത്രമാണ് തുടക്കത്തില്‍ ഇമേജുണ്ടാക്കിയത്.വി ശിവന്‍കുട്ടി, ആര്‍ ബിന്ദു, ജെ ചിഞ്ചുറാണി, പി പ്രസാദ്, പി രാജീവ്, വീണ ജോര്‍ജ് തുടങ്ങിയവരിലൊന്നും ഭരണപ്രതിഭ തെളിഞ്ഞുകാണുന്നില്ലെന്നാണ് പൊതുവിമര്‍ശനം. നിയമസഭയിലെ കയ്യാങ്കളിയില്‍ വിചാരണ നേരിടാന്‍ പോകുന്ന ശിവന്‍കുട്ടി വിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ നടത്തുന്ന പത്രസമ്മേളനങ്ങളെല്ലാം ഫൗളായി മാറുന്നു. . പ്രസംഗങ്ങളിലും പത്രസമ്മേളനങ്ങളിലും ഇദ്ദേഹത്തിന്റെ ഭാഷയും ശരീരഭാഷയും ഹാസ്യപരിപാടിയായി സാമൂഹ്യമാധ്യമങ്ങളില്‍ ട്രോളിക്കൊണ്ടിരിക്കുന്നു. പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണത്തെക്കാള്‍ കുട്ടികള്‍ വിജയിച്ചതായി വിടുവായത്തരം പറയുന്ന ഒരു മന്ത്രി. പ്രഫ. സി രവീന്ദ്രനാഥിനെപ്പോലെ അതിപ്രഗത്ഭനായ മന്ത്രി ഇരുന്നു ഭരിച്ച കസേരയിലിരുന്നാണ് ശിവന്‍കുട്ടി അടിമുടി ഹാസ്യതാരമായി മാറുന്നത്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ നോട്ടവും നേട്ടവും ആ മന്ത്രിസഭയിലെ പ്രഗത്ഭരായ മന്ത്രിമാരായിരുന്നു. കൃഷിമന്ത്രി പി സുനില്‍കുമാറും തോമസ് ഐസക്കും കെകെ ശൈലജ ടീച്ചറുമൊക്കെ ഭരണമികവുകൊണ്ട് ചരിത്രത്തില്‍ ഇടംനേടിയവരാണ്. നിപ്പയും കോവിഡും എലിപ്പനിയും കേരളത്തെ രോഗക്കിടക്കയിലാഴ്ത്തിയ കാലത്ത് ശൈലജ ടീച്ചര്‍ എന്ന വനിതയുടെ അപാരമായ പ്രാപ്തി കേരളം മാത്രമല്ല ദേശീയ മാധ്യമങ്ങള്‍ വരെ വാഴ്ത്തിയിട്ടുണ്ട്. ടീച്ചറമ്മ എന്ന വിശേഷണം ഇത്തരത്തില്‍ ആദരവിന് നല്‍കിയ അംഗീകാരമായിരുന്നു.

കെ. കെ ശൈലജ ടീച്ചറെക്കാള്‍ പ്രതിഭയാകുമെന്ന പ്രതീക്ഷ സമ്മാനിച്ച വീണ ജോര്‍ജിനും തുടക്കം പാളിയിരിക്കുന്നു. കോവിഡ് മരണക്കണക്കിലെ അവ്യക്തതയ്ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ സാധിച്ചില്ല. മാത്രവുമല്ല രണ്ടാം കോവിഡ് തരംഗത്തിന്റെ വ്യാപനത്തെ നേരിടുന്നതില്‍ ഇവര്‍ പരാജയപ്പെടുകയും ചെയ്തു. ഇനി മൂന്നാം തരംഗമുണ്ടായാല്‍ എന്തു സംഭവിക്കും എന്ന ആശങ്കയിവാണ് കേരളം. കേവലം ഓണക്കിറ്റും ക്ഷേമപ്രഖ്യാപനങ്ങളും മാത്രം നിരത്തി മുന്നോട്ടുപോകില്ലെന്ന താണ് നിലവിലെ സാഹചര്യം.

ഐഎന്‍എല്‍ പാര്‍ട്ടിയിലുണ്ടായ കൂട്ടയടി മന്ത്രി അഹമ്മദ് തേവര്‍കോവിലിനു മാത്രമല്ല ഇടതുമുന്നണിക്ക് അപ്പാടെ കളങ്കമായി മാറി.പ്രതിപക്ഷത്ത് 40 അംഗങ്ങളേയുള്ളുവെങ്കിലും ഏറെയെണ്ണവും പുലികളാണെന്ന് നിയമസഭയില്‍ കണ്ടുകഴിഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ശാന്തസ്വഭാവത്തിലല്ല വിഡി സതീശന്റെ പ്രകടനം. രമേശ് ചെന്നിത്തല നന്നായി പ്രവര്‍ത്തിച്ചെങ്കിലും ശരങ്ങള്‍ ഉന്നത്തില്‍ കൊള്ളിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന വിമര്‍ശനം ബാക്കി നില്‍ക്കുന്നു. എന്നാല്‍ ഓരോ വിഷയവും ആധികാരികമായ പഠിച്ച് ഇരുത്തം വന്ന ഭാഷയില്‍ അവതരിപ്പിക്കുന്നതില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രകടനം അപാരമായി മാറുന്നു. പിണറായി മന്ത്രിസഭയിലെ ഒരു നിര മന്ത്രിമാരുടെ സംഭാണവും പെരുമാറ്റവും പിണറായിയെപ്പോലെ പരുക്കനാണെന്ന് ജനം പറയുന്നു.

വിഷയം പഠിക്കുന്നതിലും പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നതിലും ഇവര്‍ക്ക് പാളിച്ച സംഭവിക്കുന്നു. നിയമസഭയിലും പുറത്തും ഇവരുടെ ഭാഷയും പ്രതികരണവും പലപ്പോഴും അവ്യക്തമായി മാറുകയും ചെയ്യുന്നു. ഓണക്കിറ്റും ക്ഷേമപെന്‍ഷനുംകൊണ്ട് ഇമേജ് നേടാവുന്ന സാഹചര്യമല്ല നിലവിലുള്ളത്. അടുത്ത മാസത്തോടെ ഭരണതലം സജീവമായില്ലെങ്കില്‍ പിണറായുടെ രാഷ്ട്രീയഭാവിയെയും ഇത് പ്രതികൂലമായി ബാധിച്ചേക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (10 minutes ago)

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ  (39 minutes ago)

ഇന്ത്യയിൽ വിചിത്ര പ്രതിഭാസം !  (55 minutes ago)

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ  (1 hour ago)

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നു  (1 hour ago)

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (1 hour ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (2 hours ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (2 hours ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (2 hours ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (2 hours ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (2 hours ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (3 hours ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (4 hours ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (4 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (4 hours ago)

Malayali Vartha Recommends