മൂന്നു വയസ്സുകാരിയുടെ ചികിത്സ സഹായം അക്കൗണ്ട് വിവരങ്ങളില്‍ തിരിമറി നടത്തി തട്ടിയെടുത്ത കേസിലെ സൂത്രധാരന്‍ അറസ്റ്റിലായി; അക്കൗണ്ട് വിവരങ്ങൾ തിരുത്തിയത് ഇങ്ങനെ

ഗുരുതരരോഗം ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മൂന്ന് വയസ്സുകാരിക്കുള്ള ചികിത്സ സഹായം അക്കൗണ്ട് വിവരങ്ങളില്‍ തിരിമറി നടത്തി തട്ടിയെടുത്ത കേസിലെ സൂത്രധാരന്‍ പിടിയിലായി. പാലാ സ്വദേശി എരൂരിലെ ഫ്ലാറ്റില്‍ വാടകക്ക് താമസിക്കുന്ന അരുണ്‍ ജോസഫാണ് അറസ്റ്റിലായത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ സ്റ്റേഷനില്‍ കീഴടങ്ങി.
അരുണിന്റെ മാതാവ് മറിയാമ്മ സെബാസ്റ്റ്യന്‍ (55), സഹോദരി അനിത ടി. ജോസഫ് (29) എന്നിവരെ ആദ്യമേ ചേരാനല്ലൂര്‍ പൊലീസ് പിടികൂടിയിരുന്നു. കൊച്ചിയിലെ ട്രാവല്‍ ഏജന്‍സിയില്‍ ജോലിചെയ്യുന്ന അരുണ്‍ ഒളിവിലായിരുന്നു.
രായമംഗലം സ്വദേശി മന്മഥന്‍ പ്രവീണിെന്റ മകളുടെ ചികിത്സ ധനസമാഹരണത്തിന് സമൂഹമാധ്യമങ്ങളില്‍ അഭ്യര്‍ഥന നടത്തിയിരുന്നു. ന്യൂറോ ഫൈബ്രോമെറ്റോസിസ് ബാധിച്ച കുട്ടിക്ക് ഒരു മാസം വലിയ തുകയാണ് ചികിത്സക്ക് വേണ്ടത്. അക്കൗണ്ട് വിവരങ്ങള്‍ തിരുത്തിയാണ് അരുണും കുടുംബവും പണം കൈക്കലാക്കിയത്.
പോസ്റ്റ് ഡൗണ്‍ലോഡ് ചെയ്ത് മറിയാമ്മയുടെ ബാങ്ക് അക്കൗണ്ടും ഗൂഗ്ള്‍ പേ നമ്ബറും ചേര്‍ത്ത് വിവിധ ഗ്രൂപ്പുകളില്‍ അയച്ചു. അക്കൗണ്ട്, ഗൂഗ്ള്‍ പേ നമ്ബറുകളില്‍ സംശയം തോന്നിയ ഡോക്ടര്‍ വിവരം കുട്ടിയുടെ പിതാവിെന്‍റ ശ്രദ്ധയില്‍പെടുത്തിയതോടെയാണ് തട്ടിപ്പ് പൊളിഞ്ഞത്.
https://www.facebook.com/Malayalivartha























