കമ്മട്ടിപ്പാടത്ത് എയര്‍ ഗണ്ണും വടിവാളുമായി വീടാക്രമിക്കാനെത്തിയ സഹോദരങ്ങള്‍ ഉള്‍പ്പെടെ അഞ്ചംഗ സംഘം പോലീസ് പിടിയിൽ; ആക്രമണത്തിന് കാരണം മുൻവൈരാഗ്യം

കമ്മട്ടിപ്പാടത്ത് എയര്‍ ഗണ്ണും വടിവാളുമായി വീടാക്രമിക്കാനെത്തിയ സഹോദരങ്ങള്‍ ഉള്‍പ്പെടെ അഞ്ചംഗ സംഘം പോലീസ് പിടിയിൽ. ഉദയാകോളനി ഹൗസ് നമ്പര്‍ 24ല്‍ ഷഫീഖ് (23), കടവന്ത്ര ജി.സി.ഡി.എ ഹൗസ് നമ്ബര്‍ 8ല്‍ അഖില്‍ (24), കരിത്തല കോളനി ഹൗസ് നമ്ബര്‍ 11ല്‍ റിതുല്‍ (24), സഹോദരന്‍ മിതുല്‍ (21), ചിലവന്നൂര്‍ റോഡ് കോര്‍പ്പറേഷന്‍ കോളനിയിലെ സുജീഷ് (23) എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച രാവിലെ 7.15ന് കമ്മട്ടിപ്പാടം മുണ്ടംപിള്ളി സനല്‍ സ്റ്റാന്‍ലിയുടെ വീട്ടിലായിരുന്നു അതിക്രമം. ഉദയാ കോളനിക്ക് സമീപം നിറുത്തിയിട്ടിരുന്ന സനലിന്റെ ഓട്ടോയില്‍ ഇരുന്ന് പ്രതികള്‍ സ്ഥിരമായി മദ്യപിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിനു പിന്നിലുള്ള മുന്‍വൈരാഗ്യമാണ് ആക്രമണത്തിനുള്ള കാരണം.
എറണാകുളം സെന്‍ട്രല്‍ എ.സി.പി കെ.ലാല്‍ജിയുടെ നിര്‍ദ്ദേശപ്രകാരം കടവന്ത്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.അന്‍വറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികുടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവര്‍ നേരത്തേയും അടിപിടി കേസുകളിലും ലഹരി മരുന്നു കേസുകളിലും പ്രതികളാണ്.
https://www.facebook.com/Malayalivartha


























