Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

അമ്പരത്തോടെ ലോക രാജ്യങ്ങള്‍... അഫ്ഗാനിസ്ഥാനിലെ കാഴ്ചകള്‍ ഹൃദയം തകര്‍ക്കുന്നത്; ചൈന കൂടി പിന്തുണച്ചതോടെ സജീവ ചര്‍ച്ചയായി താലീബാന്‍; അഫ്ഗാനിസ്ഥാന്റെ ഭാവിയെന്താകും?

18 AUGUST 2021 08:15 AM IST
മലയാളി വാര്‍ത്ത

More Stories...

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? ദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'

ലോകമെങ്ങും ചര്‍ച്ച ചെയ്യുന്ന വിഷയമാണ് താലീബാന്‍. ഈ അവസരത്തില്‍ താലീബാനെ കുറിച്ച് അറിയുന്നത് നന്നായിരിക്കും. അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചടക്കിയതിന് പിന്നാലെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നതിന് പകരം ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന് താലിിബാന്‍ പേര് മാറ്റിയിരുന്നു. ആരാണ് താലിബാന്‍, എന്താണ് അവരുടെ ആവശ്യം അറിയാം

പാഷ്തൂണ്‍ ഭാഷയില്‍ ''വിദ്യാര്‍ത്ഥികള്‍'' എന്നര്‍ഥമുള്ള വാക്കാണ് 'താലിബാന്‍'. 1994 ല്‍ തെക്കന്‍ അഫ്ഗാന്‍ നഗരമായ കാണ്ഡഹാറിന് ചുറ്റുമുള്ള മേഖലകളില്‍ 'താലിബാന്‍' ഉയര്‍ന്നുവന്നു. സോവിയറ്റ് യൂണിയന്‍ പിന്‍വാങ്ങിയതോടെ രാജ്യത്തുണ്ടായ ഭരണകൂട തകര്‍ച്ചയെത്തുടര്‍ന്ന് രാജ്യത്തിന്റെ നിയന്ത്രണത്തിനായി ആഭ്യന്തരയുദ്ധം നടത്തുന്ന വിഭാഗങ്ങളിലൊന്നായിരുന്നു അത്.

1994 ലാണ് താലിബാന്‍ രൂപീകൃതമായത്. 1980കളില്‍ അമേരിക്കന്‍ വിന്തുണയോടെ സോവിയറ്റ് സൈന്യത്തെ ആക്രമിച്ച മുജഹിദ്ദീന്‍ എന്നറിയപ്പെടുന്ന മുന്‍ അഫ്ഗാന്‍ പോരാളികളാണ് ഇതിന് രൂപം നല്‍കിയത്. ഇസ്ലാമിക് നിയമങ്ങള്‍ രാജ്യത്ത് അടിച്ചേല്‍പ്പിക്കുകയും വിദേശ സ്വാധീനം ഇല്ലാതാക്കുകയുമായിരുന്നു അവരുടെ ലക്ഷ്യം.

രണ്ട് വര്‍ഷത്തിനുള്ളില്‍, താലിബാന്‍ രാജ്യത്തിന്റെ ഭൂരിഭാഗവും സ്വന്തമാക്കി, 1996 ല്‍ ഇസ്ലാമിക നിയമത്തിന്റെ കടുത്ത വ്യാഖ്യാനങ്ങള്‍ അധിഷ്ടിതമാക്കി അവര്‍ ഒരു ഇസ്ലാമിക് എമിറേറ്റ് പ്രഖ്യാപിച്ചു. കാബൂള്‍ പിടിച്ചടക്കിയതിന് പിന്നാലെ കര്‍ശന സ്ത്രീ വിരുദ്ധ നിയമങ്ങള്‍ അവിടെ നടപ്പിലാക്കി. സ്തീകള്‍ ബുര്‍ക്ക മാത്രമേ ധരിക്കാവു, പഠിക്കാനോ, ജോലി ചെയ്യാനോ സാധ്യമല്ല, ഒററക്ക് യാത്ര ചെയ്യാന്‍ കഴിയില്ല, ടെലിവിഷന്‍, സംഗീതം, മറ്റു ആഘോഷ്ങ്ങള്‍ ചുടങ്ങിയവയ്‌ക്കെല്ലാം അവര്‍ നിരോധനം ഏര്‍പ്പെടുത്തി. അതേ സമയം മറ്റ് മുജാഹിദ്ദീന്‍ ഗ്രൂപ്പുകള്‍ രാജ്യത്തിന്റെ വടക്ക് ഭാഗത്തേക്ക് പിന്‍വാങ്ങുകയും ചെയ്തു.

2001 സെപ്റ്റംബര്‍ 11ന് യുഎസില്‍ നടന്ന അല്‍ഖയ്ദ ആക്രമണത്തെ തുടര്‍ന്ന് അതേ വര്‍ഷം നവംബറില്‍ യുഎസ് പിന്തുണയുള്ള സൈന്യം അഫ്ഗാനിന്റെ വടക്കുഭാഗത്തു നിന്ന് കാബൂളിലേക്ക് നീങ്ങി. സേനയുടെ വ്യോമാക്രമണവും അന്ന് നടന്നു. 19 പേര്‍ ചേര്‍ന്ന് നാല് യു.എസ് വാണിജ്യ വിമാനങ്ങള്‍ തട്ടിയെടുത്തു. ഇതില്‍ രണ്ടെണ്ണം വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് ഇടിച്ചു കയറ്റി. അക്രമണത്തില്‍ 2000ല്‍ അധികം ആളുകളാണ് കൊല്ലപ്പെട്ടത്.

പീന്നീട് താലിബാന്‍ വിദൂര പ്രദേശങ്ങളിലേക്ക് നിങ്ങി. അവിടെ അഫ്ഗാന്‍ സര്‍ക്കാരിനും പാശ്ചാത്യ സഖ്യകക്ഷികള്‍ക്കുമെതിരെ 20 വര്‍ഷം നീണ്ട കലാപം ആരംഭിച്ചു.

മുല്ല മുഹമ്മദ് ഒമര്‍ ആയിരുന്നു താലിബാന്റെ സ്ഥാപകനും ആദ്യ നേതാവും. താലിബാനെ അട്ടിമറിച്ച ശേഷം മുല്ല മുഹമ്മദ് ഒമര്‍ ഒളിവില്‍ പോയിരുന്നു. 2013 ല്‍ മുല്ല മുഹമ്മദ് ഒമറിന്റെ മരണം സംഭവിച്ചെങ്കിലും രണ്ട് വര്‍ഷത്തിന് ശേഷം മാത്രമാണ് മകന്‍ അത് സ്ഥിരീകരിച്ചത്.

അഞ്ചുവര്‍ഷത്തെ ഭരണകാലത്ത്, താലിബാന്‍ ശരീഅത്ത് നിയമത്തിന്റെ കര്‍ശനമായ പതിപ്പാണ് നടപ്പിലാക്കിയത്. സ്ത്രീകള്‍ ജോലി ചെയ്യുന്നതും പഠിക്കുന്നതും വിലക്കി. ഒരു പുരുഷ രക്ഷകര്‍ത്താവിനൊപ്പം അല്ലെങ്കില്‍ സ്ത്രീകള്‍ പുറത്തിറങ്ങരുതെന്നും താലിബാന്‍ ഭരണത്തില്‍ നിബന്ധനയുണ്ടായിരുന്നു.

പരസ്യമായി വധശിക്ഷകളും ചാട്ടവാറടികളും സാധാരണമായിരുന്നു. പാശ്ചാത്യ സിനിമകളും പുസ്തകങ്ങളും നിരോധിച്ചു, ഇസ്ലാമിന് കീഴില്‍ ദൈവനിന്ദയായി കാണപ്പെടുന്ന സാംസ്‌കാരിക കലാരൂപങ്ങള്‍ നശിപ്പിക്കപ്പെട്ടു.താലിബാന്‍ ഇതിനകം നിയന്ത്രിക്കുന്ന മേഖലകളില്‍ ഈ ഭരണരീതി മടക്കിക്കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു എന്നാണ് അവരെ എതിര്‍ക്കുന്നവരും പാശ്ചാത്യ രാജ്യങ്ങളും ആഗ്രഹിക്കുന്നത്. എന്നാല്‍ എതിരാളികളും പാശ്ചാത്യ രാജ്യങ്ങളും ഉന്നയിക്കുന്ന ആ വാദം താലിബാന്‍ നിഷേധിക്കുന്നു.

അമേരിക്കയും ഐക്യരാഷ്ട്രസഭയും താലിബാനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. മിക്ക രാജ്യങ്ങളും ഈ സംഘത്തെ നയതന്ത്രപരമായി അംഗീകരിക്കുമെന്നതിന് സൂചനകള്‍ നല്‍കിയിട്ടുമില്ല. ചൈന പോലുള്ള മറ്റ് രാജ്യങ്ങള്‍ താലിബാനെ നിയമാനുസൃതമായ ഭരണമായി അംഗീകരിക്കുമെന്ന് സൂചന നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? ദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (10 minutes ago)

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ  (16 minutes ago)

ഇന്ത്യയിൽ വിചിത്ര പ്രതിഭാസം !  (32 minutes ago)

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ  (50 minutes ago)

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നു  (54 minutes ago)

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (1 hour ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (1 hour ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (1 hour ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (1 hour ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (2 hours ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (2 hours ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (3 hours ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (3 hours ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (4 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (4 hours ago)

Malayali Vartha Recommends