ഓടിക്കൊണ്ടിരുന്ന കാറിനടിയിലേയ്ക്ക് പാഞ്ഞുകയറി പന്നി; രക്ഷപ്പെടാനുളള വെപ്രാളത്തില്‍ കാറ് മറിച്ചിടാൻ ശ്രമം: ഇറങ്ങി മാറി യാത്രക്കാർ... കാട്ടുപന്നിയെ രക്ഷപെടുത്തി അഗ്നിരക്ഷാ സേനയും നാട്ടുകാരും

ഓടിക്കൊണ്ടിരുന്ന കാറിനടിയിൽപ്പെട്ട കാട്ടുപന്നിയെ രക്ഷപെടുത്തി അഗ്നിരക്ഷാ സേനയും നാട്ടുകാരും. വാമനപുരം കുറ്റൂരില്‍ ചൊവ്വാഴ്‌ച ഉച്ചയ്ക്കാണ് ഓടിക്കൊണ്ടിരുന്ന കാറിനടിയിലേക്ക് അതിവേഗം റോഡ് മുറിച്ചു കടക്കുകയായിരുന്ന പന്നി വന്നുകയറി കുടുങ്ങിയത്.
രക്ഷപ്പെടാനുളള വെപ്രാളത്തില്‍ പന്നി കാറ് മറിച്ചിടാനും ശ്രമം നടത്തി. ഉടൻ തന്നെ കാർ യാത്രക്കാർ ഇറങ്ങിമാറി. സംഭവം അറിഞ്ഞ ഉടന്‍ വെഞ്ഞാറമൂടില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി രക്ഷാപ്രവത്തനം ആരംഭിച്ചു.
അസിസ്‌റ്റന്റ് സ്‌റ്റേഷന്‍ മാസ്‌റ്റര്‍ അജിത്‌കുമാറിന്റെ നേതൃത്വത്തിലെ സംഘവും നാട്ടുകാരും ചേര്‍ന്ന് കാറിന്റെ പിന്‍വശം ഉയര്‍ത്തി പന്നിയെ രക്ഷപ്പെടുത്തി.
പുറത്തെത്തിയ പന്നി ഉടന്‍ അടുത്തുളള കുറ്റിക്കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha

























