മഞ്ചേശ്വരം സ്വദേശിയായ യുവാവിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി മർദ്ദനത്തിനിരയാക്കി

മഞ്ചേശ്വരം സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി.
കുരുടപദവ് തിമിരടുക്കയിൽ അബ്ദുല്‍ റഹ്മാനെയാണ് അഞ്ചംഗ സംഘം കടത്തിക്കൊണ്ട് പോയി മർദ്ദിച്ചത്.
സമീപത്തെ വീട്ടില്‍ അതിക്രമിച്ച് കയറി അക്രമം നടത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനമെന്നും ഇയാള്‍ ലഹരിക്കടിമയാണെന്നും പൊലീസ് പറഞ്ഞു.
കേസില്‍ രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ബഷീര്‍, നൗഷാദ് എന്നിവരാണ് പിടിയിലായത്.
കേസില്‍ മൂന്നുപേര്‍കൂടി പിടിയിലാകാനുണ്ട്.
https://www.facebook.com/Malayalivartha

























