കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആദ്യഘട്ടം മുതല്‍ മുന്‍നിരയിലുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ ബാലരാമപുരം നോര്‍ത്ത് മേഖലാ കമ്മിറ്റി അംഗം കോവിഡ് ബാധിച്ച് മരിച്ചു

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആദ്യഘട്ടം മുതല്‍ മുന്‍നിരയിലുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ ബാലരാമപുരം നോര്‍ത്ത് മേഖലാ കമ്മിറ്റി അംഗവും എസ്.എഫ്.ഐ ലോക്കല്‍ വൈസ് പ്രസിഡന്റും ബാലരാമപുരം പഞ്ചായത്തിലെ ആര്‍.ആര്‍.ടി അംഗവുമായിരുന്ന എസ്.ആര്‍. ആശ (26) കൊവിഡ് ബാധിച്ചു മരിച്ചു.പാറശാല സ്വകാര്യ ലാകോളേജിലെ രണ്ടാം വര്‍ഷവിദ്യാര്‍ത്ഥിയായിരുന്നു.
ശ്വാസതടസത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മികവിന് ബാലരാമപുരം പഞ്ചായത്ത് ആശയെ ആദരിച്ചിരുന്നു.
റസല്‍പുരം തലയല്‍ വില്ലിക്കുളം മേലെതട്ട് പുത്തന്‍ വീട്ടില്‍ സുരേന്ദ്രന്‍ - ശൈലജ ദമ്പതികളുടെ മകളാണ്. അജേഷ്, ആര്‍ഷ എന്നിവരാണ് സഹോദരങ്ങളാണ്. ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. സംസ്‌കാരം വൈകിട്ടോടെ വീട്ടുവളപ്പില്‍ നടന്നു.
"
https://www.facebook.com/Malayalivartha

























