നിയമനി൪മാണങ്ങള്ക്കു മാത്രമായി നിയമസഭ ചേരാനൊരുങ്ങുന്നു; പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം ചേരുന്നത് ഒക്ടോബര്‍ നാല് മുതല്‍ നവംബര്‍ 12 വരെ
നിയമനി൪മാണങ്ങള്ക്കു മാത്രമായി നിയമസഭ ചേരുന്നു. ഒന്നരമാസത്തോളം നീളുന്ന നിയമസഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു. ഒക്ടോബര്‍ നാല് മുതല്‍ നവംബര്‍ 12 വരെയാണ് പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം ചേരുന്നത്. പൂര്‍ണമായും നിയമനിര്‍മാണങ്ങള്‍ മാത്രമാണ് സമ്മേളനത്തില്‍ പരിഗണിക്കുക. 47 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകളാണ് പരിഗണിക്കപ്പെടാനുള്ളത്.
ഒന്നാം പിണറായി സ൪ക്കാരിന്റെ 44 ഓര്‍ഡിനന്‍സുകള്‍ക്ക് പുറമേ പുതുതായി മൂന്ന് ഓര്‍ഡിനന്‍സുകള്‍ കൂടി രണ്ടാം സ൪ക്കാരിന്റെ മന്ത്രിസഭ അംഗീകരിച്ചിരുന്നു. ഇവയില്‍ പരമാവധി ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകള്‍ ഈ സഭാസമ്മേളനത്തില്‍ പാസാക്കിയെടുക്കുകയാണ് ലക്ഷ്യം.
https://www.facebook.com/Malayalivartha