നശിപ്പിച്ചു കളഞ്ഞല്ലോ... സല്യൂട്ട് ചോദിച്ച് വാങ്ങിച്ച സുരേഷ് ഗോപിക്കൊപ്പം സെല്‍ഫി എടുക്കാന്‍ മത്സരിച്ച് പൊലീസുകാര്‍; അതിനിടെ ഒന്നൊന്നര നീക്കവുമായി ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും ടിഎന്‍ പ്രതാപന്‍ എംപി കത്തു നല്‍കി

ഒരു സല്യൂട്ടാവാം എന്ന് പറഞ്ഞ സുരേഷ് ഗോപിക്ക് സല്യൂട്ടും സെല്‍ഫിയും കൊണ്ട് പൊതിയുകയാണ് പോലീസുകാര്‍. അതിനിടെ മറ്റൊരു നീക്കം നടത്തുകയാണ് ടിഎന്‍ പ്രതാപന്‍ എംപി.
എസ്.ഐയോട് സല്യൂട്ട് ചെയ്യണമെന്ന് ഓര്‍മ്മിപ്പിച്ചതിന് പിന്നാലെ സുരേഷ് ഗോപിയുടെ മറ്റൊരു പൊലീസ് വാര്‍ത്ത കൂടി വൈറലായിരുന്നു. തൃശൂര്‍ നഗരത്തിലെ നാല് പൊലീസുകാര്‍ സുരേഷ് ഗോപി എം.പിയോടൊപ്പം നിന്ന് സെല്‍ഫിയുമെടുത്തു.
തൃശൂര്‍ വെള്ളേപ്പങ്ങാടിയിലായിരുന്നു സുരേഷ് ഗോപിയെ കണ്ടപ്പോള്‍ പൊലീസുകാര്‍ പരിചയം പുതുക്കിയത്. തൃശൂരില്‍ അദ്ദേഹം മത്സരിക്കുമ്പോഴുള്ള സൗഹൃദമായിരുന്നു പൊലീസുകാര്‍ക്ക്. താന്‍ വരച്ച സുരേഷ് ഗോപിയുടെ ചിത്രവും ഒരു പൊലീസുകാരന്‍ കാണിച്ചു. തൊട്ടു പിന്നാലെ സെല്‍ഫിയുമെടുത്തു. വെള്ളേപ്പം വാങ്ങിക്കഴിച്ചും വീട്ടിലേക്കുള്ള പലഹാരങ്ങള്‍ വാങ്ങിയും കച്ചവടം നടത്തുന്ന സ്ത്രീകളോട് സിനിമാവി ശേഷങ്ങള്‍ പങ്കിട്ടുമാണ് സുരേഷ് ഗോപി മടങ്ങിയത്.
അതേസമയം സുരേഷ് ഗോപി പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് സല്യൂട്ട് ചോദിച്ച് വാങ്ങിയതിനെ ചൊല്ലിയുള്ള വിവാദത്തിന്റെ അലയൊലികള്‍ സംസ്ഥാനത്ത് ഇപ്പോഴും തുടരുകയാണ്. ഇപ്പോള്‍ സല്യൂട്ട് വിവാദത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ടി.എന്‍.പ്രതാപന്‍ എം.പി. ജനപ്രതിനിധികളെ പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് അഭിവാദ്യം നല്‍കുന്നതും സാര്‍ വിളി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും ടി.എന്‍. പ്രതാപന്‍ കത്ത് നല്‍കി.
തനിക്ക് സല്യൂട്ട് വേണ്ടെന്നും സാര്‍ എന്ന് വിളിക്കരുതെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും എനിക്ക് സല്യൂട്ട് ചെയ്തുകൊണ്ട് അഭിവാദ്യം അറിയിക്കുന്ന രീതി ഉണ്ടാകരുതെന്നും പൊലീസ് ഉദ്യോഗസ്ഥരും സിവില്‍ സര്‍വീസുകാരും മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരും എന്നെ സാര്‍ എന്ന് അഭിവാദ്യം ചെയ്യുന്നതും ഒഴിവാക്കണം. തന്നെ എം.പിയെന്നോ അല്ലെങ്കില്‍ പേരോ വിളിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ തിരഞ്ഞെടുത്ത അവരുടെ ഒരു പ്രതിനിധി മാത്രമാണ് എം.പി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍. കേരള പൊലീസ് മാനുവലില്‍ സല്യൂട്ടിന് അര്‍ഹരായവരുടെ പട്ടികയില്‍ എം.പിമാര്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയിട്ടുണ്ട്. എന്നിരുന്നാലും എം.പിമാരെ പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് നല്‍കി ആദരിക്കുന്നത് കാണുന്നുണ്ട്. ഇത് ഒരു അവകാശവും അധികാരവുമായി കാണുന്ന പ്രവണത വര്‍ദ്ധിച്ച് വരുന്നതില്‍ അതിയായ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എം.എല്‍.എ ആയിരുന്ന കാലത്തും എം.പി ആയിരിക്കുമ്പോഴും ഞാന്‍ പല വേദികളിലും പരസ്യമായി ഈ അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയാണ്. എന്നാല്‍ ഇപ്പോള്‍ സല്യൂട്ട്, സാര്‍ വിളികള്‍ വലിയ വിവാദമായിക്കൊണ്ടിരിക്കുകയാണ്. അതിനാലാണ് ഇത്തരമൊരു കത്ത് എഴുതേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തൃശൂരില്‍ സല്യൂട്ട് ചോദിച്ചുവാങ്ങിയെന്ന വിവാദത്തിനിടെ പാലാ മുത്തോലിയില്‍ ബി.ജെ.പി. പരിപാടിക്കെത്തിയ സുരേഷ് ഗോപിക്ക് സി.ഐ. കെ.പി. തോംസന്‍ സല്യൂട്ട് നല്‍കിയിരുന്നു. തൊഴുതുകൊണ്ട് പ്രത്യഭിവാദ്യം ചെയ്ത സുരേഷ് ഗോപി അദ്ദേഹത്തെ അടുത്തുവിളിച്ച് കുശലാന്വേഷണവും നടത്തി.
ബിഷപ്പ് ഹൗസിനുമുന്നില്‍ മാധ്യമപ്രവര്‍ത്തകരെ കാണുമ്പോള്‍, സല്യൂട്ടില്‍ സുരേഷ് ഗോപി നിലപാടും വ്യക്തമാക്കി. സല്യൂട്ട് എന്ന പരിപാടിയേ അവസാനിപ്പിക്കണം. ആരെയും സല്യൂട്ട് ചെയ്യേണ്ടതില്ല. പക്ഷേ, അതില്‍ രാഷ്ട്രീയവേര്‍തിരിവ് വരുന്നത് ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha



























