സ്റ്റേ കമ്പി കെട്ടാനായി പോസ്റ്റില്‍ കയറുന്നതിനിടെ പോസ്റ്റ് മറിഞ്ഞു..... കെ.എസ്.ഇ.ബി. ജീവനക്കാരന് ദാരുണാന്ത്യം

സ്റ്റേ കമ്പി കെട്ടാനായി പോസ്റ്റില്‍ കയറുന്നതിനിടെ പോസ്റ്റ് മറിഞ്ഞു..... കെ.എസ്.ഇ.ബി. ജീവനക്കാരന് ദാരുണാന്ത്യം. കട്ടപ്പന ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് ജീവനക്കാരന്‍ വലിയതോവാള പാലന്താനത്ത് പി.ബി. സുരേഷാണു (42) മരിച്ചത്.
പുളിയന്‍മല നൂറേക്കര്‍ ഭാഗത്ത് ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം നടന്നത്. ഇവിടുത്തെ പോസ്റ്റിന്റെ സ്റ്റേ കമ്പി പൊട്ടിയിരുന്നു. സ്റ്റേ കമ്പി കെട്ടാനായി പോസ്റ്റില്‍ കയറുന്നതിനിടെയാണു ചുവട്ടിലെ മണ്ണിളകി മറിഞ്ഞത്.
സേഫ്റ്റി ബെല്‍റ്റ് പോസ്റ്റുമായി ഘടിപ്പിച്ചതിനാല്‍ സുരേഷിന് രക്ഷപെടാനായില്ല. പരുക്കേറ്റ സുരേഷിനെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
"
https://www.facebook.com/Malayalivartha



























