പ്രസവിച്ചയുടനെ കുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റ പത്രം സമര്‍പ്പിക്കാനൊരുങ്ങി പോലീസ്...

പ്രസവിച്ചയുടനെ കുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റ പത്രം സമര്‍പ്പിക്കാനൊരുങ്ങി പോലീസ്... നവമാധ്യമത്തിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാനാണ് രേഷ്മ പ്രസവിച്ച ഉടനെ കുഞ്ഞിനെ കരിയില കാടിനുള്ളില്‍ ഉപേക്ഷിച്ചു കൊലപ്പെടുത്തിയത്.
സംഭവം നടന്നു പുറത്തു വന്ന ഡിഎന്‍എ റിപ്പോര്‍ട്ടില്‍ കുഞ്ഞു രേഷ്മയുടെതാണെന്നു തെളിഞ്ഞു. അനന്തു എന്ന ഫെയ്സുബുക് സുഹൃത്തിനൊപ്പം ജീവിക്കുന്നതിനു വേണ്ടിയാണ് കുഞ്ഞിനെ പ്രസവിച്ചയുടന്‍ ഉപേക്ഷിച്ചതെന്ന് രേഷ്മ മൊഴിയും നല്‍കി.
അനന്തു എന്ന പേരില്‍ രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മ എന്നിവരാണ് ഫേസ്ബുക്കിലൂടെ ചാറ്റു ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇരുവരെയും ഇത്തിക്കരയാറ്റില്‍ മരിച്ചനിലയില്‍ പിന്നീട് കണ്ടെത്തി.
ജനുവരി 5നാണ് കല്ലുവാതുക്കല്‍ ഊഴായ്ക്കോട് ക്ഷേത്രത്തിനു സമീപം റബര്‍ തോട്ടത്തിലെ കുഴിയില്‍ പൊക്കിള്‍ക്കൊടി പോലും മുറിക്കാത്ത നിലയില്‍ ആണ്‍കുഞ്ഞിനെ കണ്ടെത്തിയത്. പിന്നാലെ നടന്ന അന്വേഷണത്തില്‍ രേഷ്മ അറസ്റ്റിലായി. രേഷ്മയുടെ ഭര്‍ത്താവ് കല്ലുവാതുക്കല്‍ ഊഴായ്ക്കോട്, പേഴുവിള വീട്ടില്‍ വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ. ഗ്രീഷ്മ സഹോദരിയുടെ മകളും. രേഷ്മയുമായുള്ള ഇരുവരുടെയും ചാറ്റ് വിവരങ്ങള്‍ ഫേസ്ബുക് അധികൃതരോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒന്നര വര്‍ഷത്തോളം രേഷ്മയെ കബളിപ്പിച്ചിരുന്നു എന്ന് ഗ്രീഷ്മ തന്റെ സുഹൃത്തിനോട് പറഞ്ഞിരുന്നത് കേസില്‍ നിര്‍ണായക വഴിത്തിരിവായി. ഗ്രീഷ്മയുടെയും ആര്യയുടെയും ഫേസ്ബുക് അക്കൗണ്ടിന്റെ വിവരങ്ങള്‍ ഫേസ്ബുക് അധികൃതരില്‍ നിന്ന് ലഭിക്കുന്നതോടെ കുറ്റ പത്രം സമര്‍പ്പിക്കും.
ഇവരുടെ ചാറ്റ് ഹിസ്റ്ററിയും പ്രധാന തെളിവാകും. അടുത്ത ആഴ്ച പരവൂര്‍ മുന്‍സിഫ് കോടതിക്ക് മുമ്പാകെ കുറ്റ പത്രം സമര്‍പ്പിക്കാനാണ് അന്വേക്ഷണ സംഘത്തിന്റെ തീരുമാനം.
https://www.facebook.com/Malayalivartha



























