പനമരം നെല്ലിയമ്പം ഇരട്ട കൊലപാതക കേസിലെ പ്രതി അര്‍ജുനായി ഇന്ന് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കാനൊരുങ്ങി പോലീസ്

പനമരം നെല്ലിയമ്പം ഇരട്ട കൊലപാതക കേസിലെ പ്രതി അര്‍ജുനായി ഇന്ന് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കാനൊരുങ്ങി പോലീസ്. മാനന്തവാടി ഒന്നാം ക്ലാസ് മജിസട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കുക
അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെടുക. മാനന്തവാടി ജില്ല ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
കസ്റ്റഡിയില്‍ വിട്ടുകിട്ടുന്ന പ്രതിയെ മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. ഇന്നലെയാണ് കൊല്ലപ്പെട്ട വൃദ്ധ ദമ്പതികളുടെ അയല്‍വാസിയായ അര്‍ജുന്‍ അറസ്റ്റിലാകുന്നത്.
നേരത്തേ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ അര്‍ജുന്‍ എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.
കഴിഞ്ഞ ജൂണ്‍ 10-ന് രാത്രി 8.30 ഓടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. താഴെ നെല്ലിയമ്പത്തെ പത്മാലയത്തില്‍ കേശവനെയും ഭാര്യ പത്മാവതിയെയുമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുഖംമൂടി ധരിച്ച രണ്ടു പേരാണ് തങ്ങളെ ആക്രമിച്ചതെന്ന് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ പത്മാവതി പറഞ്ഞിരുന്നു.
തുടര്‍ന്നുള്ള പരിശോധനയില്‍ വീടിനരികിലെ ഏണിയില്‍ നിന്ന് വിരലടയാളവും കൃഷിയിടത്തിലെ കുളത്തില്‍ നിന്ന് രക്തക്കറയുള്ള തുണിയും പൊലീസിന് ലഭിച്ചിരുന്നു. ഇത്തരത്തില്‍ ലഭിച്ച സാഹചര്യ തെളിവുകള്‍ അനുസരിച്ചായിരുന്നു പൊലീസ് അന്വേഷണം. കേസ് അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് മാസത്തിനിടെ മുന്നോറോളം പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്.
https://www.facebook.com/Malayalivartha



























