എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതർ വീണ്ടും പ്രതിസന്ധിയിൽ; പുനരധിവാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുള്ള റെമഡിയേഷന്‍ സെല്ലിന്‍റെ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങളായി, നടപടി സ്വീകരിക്കാതെ ആരോഗ്യമന്ത്രി

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വീണ്ടും പ്രതിസന്ധിയിലായതായി റിപ്പോർട്ട്. നിലവിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുള്ള റെമഡിയേഷന്‍ സെല്ലിന്‍റെ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങളായിരിക്കുകയാണ്. സംഭവത്തില്‍ ആരോഗ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചിട്ടില്ല. സര്‍ക്കാര്‍ ആശുപത്രിയില്‍ ന്യൂറോളജിസ്റ്റിനെ നിയമിക്കണമെന്ന ദുരിത ബാധിതരുടെ ആവശ്യത്തിനും ഇതുവരെയും പരിഹാരം കണ്ടെത്തിയിട്ടില്ല.
അതോടൊപ്പം തന്നെ പ്രശ്ന പരിഹാരത്തിനായി സൂചനാ സമരം നടത്തിയ ശേഷം പ്രക്ഷോഭങ്ങളിലേക്ക് നീങ്ങാനാണ് ദുരിത ബാധിതരുടെ തീരുമാനം. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി ജില്ലാ തലത്തില്‍ രൂപീകരിച്ച റെമഡിയേഷന്‍ സെല്ലിന്‍റെ പ്രവര്‍ത്തനം 11 മാസങ്ങളായി നിലച്ചു തന്നെ കിടക്കുകയാണ്. തങ്ങളുടെ പ്രശ്നം കേള്‍ക്കാന്‍ ഇപ്പോള്‍ സംവിധാനങ്ങള്‍ ഒന്നുമില്ലെന്നാണ് ദുരിതബാധിതർ വ്യക്തമാക്കുന്നത്.
എന്നാൽ ആരോഗ്യ മന്ത്രിയടക്കം പല പ്രമുഖരെയും വിഷയത്തില്‍ സമീപിച്ചെങ്കിലും നടപടി എടുക്കാതായതോടെയാണ് കാസര്‍കോട് കളക്ടറേറ്റിന് മുന്നില്‍ മനുഷ്യമതില്‍ തീര്‍ക്കാന്‍ ഇരകള്‍ തീരുമാനിച്ചിരിക്കുന്നത്. ഐക്യദാര്‍ഢ്യവുമായി സാമൂഹ്യപ്രവര്‍ത്തക ദയാബായിയും എത്തിയിരുന്നു.
https://www.facebook.com/Malayalivartha



























