'അര്‍ഹരായ എല്ലാവര്ക്കും ആനുകൂല്യം ഉറപ്പാക്കും'; 30 ദിവസത്തിനകം മരിച്ചവരെയും ഉള്‍പ്പെടുത്തി കോവിഡ് മരണപ്പട്ടിക പുതുക്കുമെന്ന് ആരോഗ്യമന്ത്രി

മരണപ്പട്ടിക സംബന്ധിച്ച് ആര്‍ക്കും ആശങ്ക വേണ്ടെന്നും കോവിഡ് ബാധിച്ച് 30 ദിവസത്തിനുള്ളില്‍ മരിച്ചവരെ ഉള്‍ക്കൊള്ളിച്ച് പട്ടിക വിപുലമാക്കുമെന്നും ആരോഗ്യമന്ത്രി.അര്‍ഹരായ എല്ലാവര്ക്കും ആനുകൂല്യം ഉറപ്പാക്കും. കേന്ദ്ര സര്‍ക്കാറിെന്റ നിര്‍ദേശമനുസരിച്ച് സംസ്ഥാനം മാര്‍ഗനിര്‍ദേശം പുറത്തിറക്കും. വാക്സിനേഷന് 91 ശതമാനത്തിന് മുകളിലായി. രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ആശുപത്രിയിലും ഐ.സി.യുവിലും പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. കോവിഡ് മരണങ്ങളില്‍ 94 ശതമാനത്തോളം വാക്സിനെടുക്കാത്തവരിലാണ് സംഭവിക്കുന്നത്.
അനുബന്ധ രോഗമുള്ളവരിലും മരണം കൂടുതലാണ്. കോളജ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആദ്യ ഡോസ് വാക്സിന് നല്കിക്കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























