Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാവേലിക്കരയില്‍ മദ്യലഹരിയില്‍ വാഹനത്തിനും വീടിനും തീയിട്ട ശേഷം അമ്മയുടെ കഴുത്ത് മുറിച്ച് മകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.... ആഴത്തില്‍ മുറിവേറ്റ അമ്മ ഗുരുതരാവസ്ഥയില്‍....

30 SEPTEMBER 2021 07:12 AM IST
മലയാളി വാര്‍ത്ത

മാവേലിക്കരയില്‍ മദ്യലഹരിയില്‍ വീടിന് തീയിട്ട ശേഷം അമ്മയുടെ കഴുത്ത് മുറിച്ച് മകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.... ആഴത്തില്‍ മുറിവേറ്റ അമ്മ ഗുരുതരാവസ്ഥയില്‍....


ചെട്ടികുളങ്ങര ഈരേഴവടക്ക് നാമ്പോഴില്‍ പരേതനായ അച്യുതന്‍പിള്ളയുടെ മകന്‍ ഫോട്ടോഗ്രാഫറായ സുരേഷ്‌കുമാറാ(49)ണ് വീടിനും വാഹനത്തിനും തീയിട്ട ശേഷം അമ്മ രുഗ്മിണിയമ്മ(85)യുടെ കഴുത്തറുത്തത്.

 




സ്‌കൂട്ടറിനും വീടിനും തീയിട്ടതറിഞ്ഞ് പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തിയപ്പോള്‍ സുരേഷ് അമ്മയുടെ കഴുത്തില്‍ കത്തി വച്ചൂ ഭീഷണിപ്പെടുത്തി. സേനാംഗങ്ങള്‍ അടുത്തേക്ക് എത്തുന്നതിനിടെ ഇയാള്‍ അമ്മയുടെ കഴുത്തറക്കുകയും സ്വന്തം കഴുത്തറത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

പോലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് സുരേഷിനെ കീഴ്പ്പെടുത്തിയ ശേഷം ഇരുവരെയും തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഗുരുതരാവസ്ഥയായതിനാല്‍ രുഗ്മിണിയമ്മയെ പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും സുരേഷിനെ മാവേലിക്കര ജില്ലാ ആശുപത്രിയിലേക്കും മാറ്റി.



ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സംഭവങ്ങളുടെ തുടക്കം. വീട്ടുവഴക്കിനെ തുടര്‍ന്ന് സുരേഷ് ആദ്യം സ്‌കൂട്ടറിന് തീയിട്ടു. തുടര്‍ന്ന് വീടിനും തീയിട്ടു. ഇതുകണ്ടു നിന്ന നാട്ടുകാര്‍ പോലീസിലും അഗ്‌നിരക്ഷാസേനയിലും വിവരം അറിയിച്ചു. അമ്മയുടെ കഴുത്തില്‍ കത്തി വച്ചത് കണ്ടവര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ അസഭ്യം പറഞ്ഞ് ഭീഷണി തുടര്‍ന്നു.

അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ ഇയാളെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഒരു ഉദ്യോഗസ്ഥര്‍ അവിടെയുണ്ടായിരുന്ന അതിര്‍ത്തി കല്ലില്‍ തട്ടി വീണു. ഇതിനിടെ സുരേഷ് അമ്മയുടെ കഴുത്ത് അറുക്കുകയുമായിരുന്നു.



വീട്ടുവഴക്കിനെ തുടര്‍ന്ന് സുരേഷിന്റെ ഭാര്യ അര്‍ച്ചനയും മകന്‍ ശരത്ദേവും അര്‍ച്ചനയുടെ വീട്ടിലാണ് താമസം. സുരേഷിന്റെ കമ്പ്യൂട്ടറുകള്‍, അനുബന്ധ ഉപകരണങ്ങള്‍, സ്‌കൂട്ടര്‍, വീട്ടുപകരണങ്ങള്‍ എന്നിവ കത്തി നശിച്ചു. സുരേഷ്‌കുമാറിന്റെ കഴുത്തിലെ മുറിവ് സാരമുള്ളതല്ലെന്ന് പൊലീസ് പറഞ്ഞു.കേസെടുത്ത് മാവേലിക്കര പോലീസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പിന്റെ 'രാസലീല'  (6 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (11 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (14 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (31 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (36 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (40 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (43 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (46 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

Malayali Vartha Recommends