Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്രൂര കൊലപാതകം... ഭാര്യയെ കൊലപ്പെടുത്തിയശേഷം വിഷം കഴിച്ച ഭര്‍ത്താവും മരണത്തിന് കീഴടങ്ങി

30 SEPTEMBER 2021 07:49 AM IST
മലയാളി വാര്‍ത്ത

ക്രൂര കൊലപാതകം... കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊന്ന ശേഷം വിഷം കഴിച്ച ആയാംകുടി ഇല്ലിപ്പടിക്കല്‍ ചന്ദ്രന്‍ (69) ആണ് മരിച്ചത്.

ഈമാസം 16-ാം തിയതി ഉച്ചക്ക് മൂന്ന് മണിയോടെയാണ് ആയാംകുടിയിലെ വീട്ടില്‍ ക്രൂരമായ കൊലപാതകം നടന്നത്. അന്ന് സംഭവ സ്ഥലത്ത് വെച്ച് തന്നെ ഭാര്യ രത്നമ്മ മരിച്ചു.

 



അന്ന് തന്നെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച ചന്ദ്രന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. അതിനിടെ ആണ് ഇന്നലെ രാത്രി 8.30 ന് മെഡിക്കല്‍ കോളേജില്‍ വെച്ച് ചന്ദ്രനും മരിച്ചത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് ചന്ദ്രന്‍ ഭാര്യ രത്‌നമ്മയെ വീടിനുള്ളില്‍ വെച്ച് കുത്തി കൊലപ്പെടുത്തിയത്.


റിട്ട. കെഎസ്ആര്‍ടിസി ജീവനക്കാരനാണ് മരിച്ച ചന്ദ്രന്‍. ആയാംകുടി നാല് സെന്റ് കോളനിയില്‍ ലില്ലി പടിക്കല്‍ ആണ് ഇവര്‍ താമസിച്ചിരുന്നത്. വീടിനുള്ളിലെ കിടപ്പുമുറിയില്‍ വെച്ചാണ് ഭാര്യയെ കുത്തി കൊലപ്പെടുത്തിയത്. ഇതേ മുറിയില്‍ വെച്ച് തന്നെ ചന്ദ്രന്‍ വിഷം വിഷം കഴിച്ചു. ബഹളം കേട്ട് സമീപവാസികള്‍ എത്തിയപ്പോഴേക്കും രത്‌നമ്മ മരിച്ചിരുന്നു.


അന്ന് രാവിലെ മുതല്‍ തന്നെ വീട്ടില്‍ ചന്ദ്രനും ഭാര്യയും തമ്മില്‍ വഴക്ക് ഉണ്ടായിരുന്നു. പലതവണ മകള്‍ അരുണിമ ഈ വിഷയത്തില്‍ ഇടപെട്ട് തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. മൂന്നുതവണ വിഷയത്തില്‍ ഇടപെട്ട് ഇരുവരെയും പിന്തിരിപ്പിച്ചതായി അരുണിമ പറയുന്നു.

ഉച്ചയ്ക്ക് മുന്‍പായിരുന്നു ഈ തര്‍ക്കങ്ങള്‍ മുഴുവന്‍ ഉണ്ടായത്. അതിനുശേഷം പ്രശ്‌നങ്ങള്‍ അവസാനിച്ചതായിയിരുന്നു എന്നും അരുണിമ വ്യക്തമാക്കി. അരുണിമ വീട്ടില്‍ നിന്നും തൊട്ടടുത്ത വീട്ടിലേക്ക് പോയ സമയത്താണ് ക്രൂരമായ കൊലപാതകം നടന്നത്. രത്‌നമ്മ ബഹളം വെച്ചതിനെ തുടര്‍ന്ന് അരുണിമയും സമീപത്തുണ്ടായിരുന്ന പ്രദേശവാസികളും ഓടിയെത്തി.

 


പക്ഷെ വീട്ടിലെത്തിയപ്പോള്‍ വീട് പൂര്‍ണമായും അടച്ചിട്ട നിലയിലായിരുന്നു. കിടപ്പുമുറിയിലെ ജനല്‍ പുറത്തുനിന്ന് കുത്തിപ്പൊട്ടിച്ചപ്പോഴാണ് കുത്തേറ്റ് കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ സംഘംചേര്‍ന്ന് വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഉടന്‍തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രത്‌നമ്മ മരിച്ചിരുന്നു. നാല് കുത്തുകള്‍ ആണ് രത്‌നമ്മ യുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചാണ് രത്‌നമ്മയെ പരിശോധിച്ചത്. പോസ്റ്റ് മോര്‍ട്ടം പരിശോധനയില്‍ ഉള്‍പ്പെടെ ഇത് വ്യക്തമായിരുന്നു. കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അന്ന് സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു .



ചന്ദ്രന്‍ രത്‌നമ്മയെ കുത്താന്‍ ഉപയോഗിച്ച കത്തിയും അന്ന് വീടിനുള്ളില്‍ നിന്ന് തന്നെ പൊലീസ് കണ്ടെടുത്തിരുന്നു. വിഷം സൂക്ഷിച്ചിരുന്ന കുപ്പിയും പോലീസ് തെളിവായി ശേഖരിച്ചിട്ടുണ്ട്. സംഭവത്തിന്റെ ഞെട്ടലാണ് ആയാംകുടി നിവാസികള്‍. പലതവണ വഴക്കുണ്ടാക്കും എങ്കിലും ഇങ്ങനെ ഒരു കൊലപാതകം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് നാട്ടുകാര്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പിന്റെ 'രാസലീല'  (5 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (10 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (13 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (30 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (35 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (39 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (42 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (45 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

Malayali Vartha Recommends