Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചക്കിക്കാവ് മലനിരയില്‍ ആലുങ്കപ്പാറ ഹില്‍സില്‍ നീലക്കുറിഞ്ഞി പൂത്തു; നീലക്കുറിഞ്ഞി ലോ റേഞ്ചില്‍ പൂക്കുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നത് അടുത്തകാലത്ത് ഇതാദ്യം

30 SEPTEMBER 2021 12:59 PM IST
മലയാളി വാര്‍ത്ത

സഞ്ചാരികളുടെ മനം കവരാൻ വീണ്ടും നീലക്കുറിഞ്ഞി. ഇലവീഴാപൂഞ്ചിറയ്ക്ക് സമീപം ചക്കിക്കാവ് മലനിരയില്‍പ്പെട്ട ആലുങ്കപ്പാറ ഹില്‍സില്‍ നീലക്കുറിഞ്ഞി പൂവിട്ടതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഹൈറേഞ്ച് മേഖലയിലെ ഉയര്‍ന്ന മലമുകളില്‍ കാണുന്ന നീലക്കുറിഞ്ഞി ലോ റേഞ്ചില്‍ പൂക്കുന്നത് അടുത്തകാലത്ത് ഇതാദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്.

കോട്ടയം-ഇടുക്കി ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന സര്‍ക്കാര്‍ ഭൂമിയാണ് ആലുങ്കപ്പാറ ഹില്‍സ് സ്ഥിതി ചെയ്യുന്നത്. ചക്കിക്കാവില്‍ നിന്ന് മേച്ചാല്‍ റൂട്ടില്‍ പൂണ്ടിക്കുളം നിരപ്പില്‍ എത്തിയ ശേഷം ഉദ്ദേശം രണ്ട് കി.മീറ്ററോളം മലഞ്ചെരുവിലൂടെ കാല്‍നടയായി സഞ്ചരിച്ചാല്‍ മാത്രമേ ഈ സ്ഥലത്തെത്താൻ സാധിക്കുകയുള്ളു. ഇവിടെ 20ല്‍ അധികം സ്ഥലങ്ങളിലായിട്ട് വ്യാപകമായിട്ട് നീലക്കുറിഞ്ഞി പൂത്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

പൂണ്ടിക്കുളം നിരപ്പില്‍ വരെ വാഹനമെത്തും. ചെങ്കുത്തായ മലനിരകളില്‍ വിവിധയിടങ്ങളിലാണ് നിലക്കുറിഞ്ഞി പൂത്ത് നില്‍ക്കുന്നത് പ്രദേശവാസിയായ കോഴിമലക്കുന്നേല്‍ രാഹുല്‍ ആണ് ആദ്യം കാണുന്നത്.

അതോടൊപ്പം തന്നെ രണ്ട് ദിവസം മുമ്പ് സ്ഥലത്തെത്തിയപ്പോള്‍ ഇവ മൊട്ടിട്ട നിലയിലായിരുന്നു കാണപ്പെട്ടത്. പിന്നീട് വീണ്ടും എത്തിയപ്പോള്‍ വിരിഞ്ഞ് നില്‍ക്കുകയാണ്. പിന്നീട് ഇവയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൈമാറിയിരുന്നു. ഇതോടെയാണ് നീലക്കുറിഞ്ഞയാണെന്ന് സ്ഥിരീകരിക്കുന്നത്.

അതേസമയം ലോ റേഞ്ചില്‍ നീലക്കുറിഞ്ഞി പൂവിട്ടതായി ഇതുവരെ റിപ്പോർട്ടുകളൊന്നും ചെയ്യപ്പെട്ടിട്ടില്ല. സമുദ്ര നിരപ്പില്‍ നിന്ന് 915 മീറ്റര്‍ (3000 അടി) ഉയരത്തിലാണ് ഈ മേഖല സ്ഥിതി ചെയ്യുന്നത്. ചക്കിക്കാവില്‍ നീലക്കുറുഞ്ഞി പൂത്ത പ്രദേശത്തേക്ക് വാഹന സൗകര്യമില്ലാത്തതിനാല്‍ തന്നെ കിലോമീറ്ററുകളോളം നടന്ന് ചെന്നാല്‍ മാത്രമേ നയന മനോഹരമായ ഈ ദൃശ്യം കാണുവാന്‍ സാധിക്കുകയുള്ളു.

 

പശ്ചിമഘട്ട മലനിരകളില്‍ 1500 മീറ്ററിന് മുകളില്‍ ചോലവനങ്ങള്‍ ഇടകലര്‍ന്ന പുല്‍മേടുകളില്‍ കാണപ്പെടുന്ന കുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി പൂവിട്ടിരിക്കുന്നത്. മൂന്നാര്‍, മറയൂര്‍, വട്ടവട, കാന്തല്ലൂര്‍, ശാന്തമ്ബാറ, കൊളുക്കുമല എന്നിവിടങ്ങളിലാണ് സാധാരണയായി കാണപ്പെടുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പിന്റെ 'രാസലീല'  (6 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (11 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (14 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (31 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (36 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (40 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (43 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (46 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

Malayali Vartha Recommends