Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'പുരാവസ്തു ശേഖരം കാണാനാണ് മഹാന്‍മാരും മഹതികളും പോയതെന്ന് നിഷ്ക്കളങ്കരേ നിങ്ങള്‍ കരുതുന്നുണ്ടോ? മയക്കുമരുന്ന്, സ്വര്‍ണ്ണം ഇവയ്ക്കൊപ്പമോ അതിനേക്കാള്‍ മേലെയോ വിലപിടിപ്പു ള്ളതോ ആണ് ലോക മാര്‍ക്കറ്റില്‍ പുരാവസ്തുക്കള്‍. അതിന് മോഹവിലയാണ്...' മോന്‍സന്റെ തട്ടിപ്പില്‍ വീണവരെ പരിഹസിച്ച്‌ സംവിധായകന്‍ ജോണ്‍ ഡിറ്റോ

30 SEPTEMBER 2021 02:23 PM IST
മലയാളി വാര്‍ത്ത

പുരാവസ്തുക്കളുടെ പേരില്‍ തട്ടിപ്പ് നടത്തിയ മോന്‍സൺ മാവുങ്കലിന്റെ കൂടുതൽ വിവരങ്ങൾ നാൾക്കുനാൾ പുറത്തുവരികയാണ്. ഇതിനോടൊപ്പം തന്നെ ഉന്നത പോലീസ് ബന്ധവും സിനിമാ ബന്ധവുമൊക്കെ ഏറെ ചർച്ചയാവുകയാണ്. ഇപ്പോഴിതാ മോന്‍സന്റെ തട്ടിപ്പില്‍ വീണവരെ പരിഹസിച്ച്‌ സംവിധായകന്‍ ജോണ്‍ ഡിറ്റോ രംഗത്ത് എത്തിയിരിക്കുകയാണ്.

മോണ്‍സന്റേത് ഒരു സിനിമാ സെറ്റാണെന്നും വീട്ടില്‍ വരുന്ന ശ്രീനിവാസനെപ്പോലുള്ള തിരുമണ്ടന്‍മാരെ അത്ഭുതപ്പെടുത്താനാണ് ഈ കാഴ്ച വസ്തുക്കളെല്ലാമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി. പുരാവസ്തു ശേഖരം കാണാനാണ് മഹാന്‍മാരും മഹതികളും പോയതെന്ന് നിഷ്ക്കളങ്കരേ നിങ്ങള്‍ കരുതുന്നുണ്ടോയെന്ന് ജോണ്‍ ഡിറ്റോ ചോദിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

ജോണ്‍ ഡിറ്റോയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

മോണ്‍സന്റെ കൂട്ടുകാരി. അനിത പുല്ലയില്‍ എന്ന ഇറ്റാലിയന്‍ പൗരത്വമുള്ളയാള്‍. അവരെ കൈകൂപ്പുന്ന മുഖ്യമന്ത്രി. പ്രവാസി സംഘടനയുടേയും ലോകകേരള സഭയുടേയും അംഗം. ശബരിമലയില്‍ ആചാര ലംഘനത്തിന് ചരിത്രപിന്തുണ നല്‍കാന്‍ മോണ്‍സന്റെ ചെമ്ബോല . 24 News Exclusive.. ഒരു വമ്ബനെത്തൊട്ടപ്പോള്‍ ഒറ്റരാത്രി കൊണ്ട് മോണ്‍സന്‍ ബാധ്യതയായി. മാധ്യമവാര്‍ത്തകള്‍ Plant ചെയ്തതോടെ നാര്‍ക്കോ തര്‍ക്കവും മറ്റും തീര്‍ന്നു. സാമ്ബത്തികതട്ടിപ്പു കേസുമാത്രമെടുത്ത് ഒരു മാസത്തിനുള്ളില്‍ പുറത്തു വരാന്‍ സൗകര്യവുമായി പോലീസ്.

ഇത് കള്ളപ്പണത്തിന്റെയും കൊള്ളമുതല്‍ വീതം വയ്ക്കുന്നതിന്റെയും പ്രശ്നമാണ്. മോണ്‍സന്റെ പ്രധാന ഹൈലൈറ്റ് ഒരു പ്രത്യേക ജാപ്പനീസ് രീതിയുപയോഗിച്ച്‌ പ്രായം ആകാതെ ഉറച്ച ശരീരം നിലനിര്‍ത്താനുള്ള ടെക്നിക്കാണ്. അയാള്‍ തന്നെയാണ് അതിനുദാഹരണമായിപ്പറയുന്നത്. മോണ്‍സന് അറുപതിനടുത്ത പ്രായമുണ്ട്. പക്ഷെ കണ്ടാല്‍ ചുള്ളന്‍ ചെക്കന്‍. ചെറുപ്പമായി യൗവ്വനത്തോടെയിരിക്കാനുള്ള മലയാളിയുടെ ഗൂഢമായ ആഗ്രഹത്തെയാണ് മോണ്‍സണ്‍ മുതലെടുക്കുന്നത്.

പുരാവസ്തു ശേഖരം കാണാനാണ് മഹാന്‍മാരും മഹതികളും പോയതെന്ന് നിഷ്ക്കളങ്കരേ നിങ്ങള്‍ കരുതുന്നുണ്ടോ? മയക്കുമരുന്ന്, സ്വര്‍ണ്ണം ഇവയ്ക്കൊപ്പമോ അതിനേക്കാള്‍ മേലെയോ വിലപിടിപ്പു ള്ളതോ ആണ് ലോക മാര്‍ക്കറ്റില്‍ പുരാവസ്തുക്കള്‍. അതിന് മോഹവിലയാണ്. മോശയുടെ അംശവടിയും യശോധയുടെ വെണ്ണക്കുടവും റസൂലിന്റെ ഒലീവ് വിളക്കും ഇയാള്‍ കച്ചവടം ചെയ്തിട്ടില്ല. എഴുതി വച്ച്‌ പ്രദര്‍ശിപ്പിച്ചിട്ടുമില്ല.

 

വീട്ടില്‍ വരുന്ന ശ്രീനിവാസനെ പ്പോലുള്ള തിരുമണ്ടന്‍മാരെ അത്ഭുതപ്പെടുത്താനാണിതൊക്കെ . മോണ്‍സന്റേത് ഒരു സിനിമാ സെറ്റാണ്. Anti aging ന്റെ അത്ഭുതം തേടിവരുന്നവരിലൂടെ പുരാവസ്തുശേഖരം ഹൈലൈറ്റ് ചെയ്ത് സാമ്ബത്തിക തട്ടിപ്പ് ചെയ്യുന്ന സാദാ തട്ടിപ്പുകാരനായ മോണ്‍സനെക്കാള്‍ എന്നെ അലോസരപ്പെടുത്തുന്നത് ആദ്യം പറഞ്ഞ ഇറ്റാലിയന്‍ പൗര, പ്രവാസി സംഘടന ലോകകേരളസഭ, കൈകൂപ്പല്‍ , ബെഹ്റ, ശബരിമല ചെമ്ബോല , ദേശാഭിമാനി വാര്‍ത്ത തുടങ്ങിയവയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പിന്റെ 'രാസലീല'  (6 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (11 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (14 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (31 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (36 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (40 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (43 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (46 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

Malayali Vartha Recommends