Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവസാനം പ്രവാസി മലയാളികളെയും പറ്റിച്ചു; പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന് ഉന്നതബന്ധങ്ങളിലേക്കു വഴിയൊരുക്കിയത് ഇറ്റലിയില്‍ താമസിക്കുന്ന കൊച്ചി സ്വദേശിനിയായ അനിത പുല്ലയിൽ, ഇവരുടെ സ്വാധീനങ്ങളാണ് പ്രവാസികളെ കുരുക്കിലാക്കിയതെന്നുമുള്ള ചര്‍ച്ചകളിൽ പ്രവാസി മലയാളികൾ

30 SEPTEMBER 2021 04:38 PM IST
മലയാളി വാര്‍ത്ത

പ്രവാസലോകത്ത് ഇപ്പോൾ ചർച്ചാവിഷയം മോൺസൺ മാവുങ്കലാണ്. സരിതയിൽ വഴിമുട്ടി സ്വപ്നയിൽ പൊറുതിമുട്ടി അവസാനം മോൺസൺ മാവുങ്കൽ എന്ന പറ്റിപ്പുകാരനിൽ എത്തിനിൽക്കുകയാണ്. എന്നത്തേതും പോലെ അവിടെയും പ്രവാസികൾ ഉണ്ട്. പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന് ഉന്നതബന്ധങ്ങളിലേക്കു വഴിയൊരുക്കിയത് ഇറ്റലിയില്‍ താമസിക്കുന്ന കൊച്ചി സ്വദേശിനിയായ അനിത പുല്ലയിൽ എന്ന യുവതിയാണെന്നും ഇവരുടെ സ്വാധീനങ്ങളാണ് പ്രവാസികളെ കുരുക്കിലാക്കിയതെന്നുമുള്ള ചര്‍ച്ചകളിലാണ് ഇപ്പോൾ പ്രവാസി മലയാളിലോകം. അത്തരത്തിൽ നിരവധി ആരോപണങ്ങളാണ് പുറത്ത് വരുന്നത്.....

തട്ടിപ്പുകേസിലെ പ്രതി മോണ്‍സണുമായി അടുത്ത സൗഹൃദമായിരുന്നു ഇറ്റലിയിലെ അനിത പുല്ലയിൽ എന്ന യുവതിക്ക് ഉണ്ടായിരുന്നത്. ഇത് പ്രവാസി ഫെഡറേഷനില്‍ ഉള്ളവര്‍ക്കെല്ലാം അറിയാമായിരുന്നതായാണ് സൂചന. ഫെഡറേഷനില്‍ മോണ്‍സണ് ശക്തമായ സ്വാധീനമുണ്ടാക്കാന്‍ സഹായിച്ചതും ഈ കൂട്ടുതന്നെയായിരുന്നു. കൂടാതെ ഇവര്‍ക്ക് കേരള പോലീസിലെ ഉന്നതരുമായും രാഷ്ട്രീയ പ്രമുഖരുമായും അടുത്ത ബന്ധമുണ്ട്. സൈബര്‍ സുരക്ഷയ്ക്കായി കൊച്ചിയില്‍ പോലീസ് നടത്തിയ 'കൊക്കൂണ്‍' സമ്മേളനത്തിലും ലോക കേരളസഭയുടെ പരിപാടിയിലുമെല്ലാം ഇവര്‍ പ്രതിനിധിയായി എത്തിയിട്ടുണ്ടായിരുന്നു.

സമൂഹത്തിലെ ഉന്നതരുമായി അടുത്ത സൗഹൃദമുണ്ടെന്ന് ഇവരുടെ ഫേസ്ബുക്ക് പോസ്റ്റുകളില്‍നിന്ന് വ്യക്തമായിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരുമായി ഇവര്‍ ഉണ്ടാക്കിയെടുത്ത ബന്ധമാണ് പിന്നീട് മോണ്‍സണ്‍ തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയതെന്നാണു പ്രാഥമിക നിഗമനം.

ഒരു ഉന്നത പോലീസ് ഓഫീസര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ യുവതി തുടര്‍ച്ചയായി ഷെയര്‍ ചെയ്യുകയും ചെയ്യുന്നുണ്ട്. ഫെഡറേഷന്റെ കുടുംബ സംഗമങ്ങളില്‍ മോണ്‍സണൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഇവര്‍ സമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. പല പരിപാടികളുടെയും പ്രധാന പങ്കാളി മോണ്‍സന്റെ കമ്പനിയായിരുന്നു. ഈ ബന്ധം ഉപയോഗിച്ചാണ് പിന്നീട് പ്രവാസികളെ അടക്കം മോണ്‍സണ്‍ തട്ടിപ്പില്‍ വീഴിത്തിയത്.

എന്നാൽ മോണ്‍സണും യുവതിയും എന്തിനാണ്, എപ്പോഴാണ് തെറ്റിയതെന്നു വ്യക്തമല്ല. മോണ്‍സണ്‍ നടത്തിയ തട്ടിപ്പുകളെക്കുറിച്ച് ഇവര്‍ക്ക് അറിവുണ്ടായിട്ടും പുറത്തുപറയാതിരുന്നതാണെന്നു സംശയിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ. തെറ്റിയപ്പോള്‍ വിവരങ്ങള്‍ പുറത്തുവിട്ടതായിരുന്നോ എന്നും സംശയിക്കുന്നു. മോണ്‍സണ്‍ പീഡിപ്പിച്ചവരുടെ വിവരങ്ങള്‍ തനിക്ക് അറിയാമെന്നും തെളിവുകള്‍ നല്‍കാമെന്നും യുവതി പരാതിക്കാരെ അറിയിച്ചിരുന്നു.

അതേസമയം അടുത്ത ബന്ധമുള്ള ഒരു സ്ത്രീവഴിയാണ് മോണ്‍സണ്‍ പ്രവാസി യുവതിയുമായി അടുപ്പമുണ്ടാക്കിയതെന്ന വിവരവും പുറത്ത് വരുന്നുണ്ട്. നിരവധി പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധമുള്ളയാളാണ് ഈ സ്ത്രീയെന്നും സൂചനയുണ്ട്. ഈ ബന്ധമാണ് പ്രവാസിയുവതിയും പോലീസുകാരുമായുള്ള ബന്ധത്തിന് വഴിയൊരുക്കിയതെന്നുമൊക്കെയാണ് സംശയിക്കുന്നത്.

 

കൂടാതെ പ്രവാസിയുവതി പോലീസ് ആസ്ഥാനത്തെത്തി ഉയര്‍ന്ന ഉദ്യോഗസ്ഥരെ കണ്ടിരുന്നുവെന്നതും സൗഹൃദപ്പട്ടികയില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുണ്ടെന്നതും ചര്‍ച്ചയായിരുന്നു. മോണ്‍സണെ പ്രവാസിയുവതിക്ക് പരിചയപ്പെടുത്തിയ സ്ത്രീയ്ക്ക് വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവരുമായി ബന്ധമുണ്ട്. ഇവരുടെ മകന് ഒരു പോലീസ് ഉദ്യോഗസ്ഥയുമായി വിവാഹാലോചന നടന്നിട്ടുണ്ടെന്നും പറയുന്നുണ്ട്. പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ക്കുള്‍പ്പടെ തട്ടിപ്പുകാരനുമായി ബന്ധമുണ്ടെന്ന് കണ്ടതോടെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ പരസ്പരം ചെളിവാരി എറിയലും നടക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പിന്റെ 'രാസലീല'  (4 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (9 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (12 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (29 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (34 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (38 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (41 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (44 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

Malayali Vartha Recommends