Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലക്ഷങ്ങളുടെ വിലയുള്ള ക്യാമറകൾ മോഷണം: എം സി കാരനായ മുഖ്യപ്രതി പ​തി​ന​ഞ്ചോ​ളം മോ​ഷ​ണ​ക്കേ​സു​കളിലെ പ്രതി

30 SEPTEMBER 2021 05:44 PM IST
മലയാളി വാര്‍ത്ത

അ​ടൂ​ര്‍ -കാ​യം​കു​ളം റോ​ഡി​ല്‍ സെന്‍റ്​ മേ​രീ​സ് സ്കാ​നി​ങ്​ സെന്‍റ​റി​ന് സ​മീ​പ​മു​ള്ള കാ​മ​റ സ്കാ​ന്‍ എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന്​ 25 ല​ക്ഷം രൂ​പ​യു​ടെ വി​ല കൂ​ടി​യ കാ​മ​റ​ക​ള്‍ മോ​ഷ്​​ടി​ച്ച കേ​സി​ല്‍ മു​ഖ്യ​പ്ര​തി പിടിയിൽ. വൈ​ക്കം ഉ​ദ​യ​നാ​പു​രം ഷാ​ജാ​സ് ഭ​വ​നി​ല്‍ ഷി​ജാ​സി​നെ​യാ​ണ്​ (36) അ​ടൂ​ര്‍ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

സംഭവം നടന്നത് കഴിഞ്ഞ പുലർച്ചെ രാവിലെ ആയിരുന്നു. സ്ഥാപനത്തിന്റെ ഉടമ കോ​ട്ട​യം പ​ള്ളം സ്വ​ദേ​ശി എ​ബി ജോ​ര്‍​ജ് എ​ന്ന​ വ്യക്തിയാണ്. ക​ട​യു​ടെ ഷ​ട്ട​റിന്റെ പൂ​ട്ടു​പൊ​ളി​ച്ച്‌ അ​ക​ത്തു ക​യ​റി അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന നി​ക്കോ​ണ്‍, കാ​നോ​ണ്‍, ലു​മി​ക്സ്, സോ​ണി, പാ​നാ​സോ​ണി​ക് തു​ട​ങ്ങി​യ ക​മ്പ​നി​ക​ളു​ടെ കാ​മ​റ​ക​ളും വി​ല​കൂ​ടി​യ ബാ​റ്റ​റി​ക​ളും, കാ​മ​റ ലെ​ന്‍​സു​ക​ളും, ചാ​ര്‍​ജ​റു​ക​ളും കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു.

പ്രതിയെ കണ്ടെത്തുന്നതിനുവേണ്ടി സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും ല​ഭി​ച്ച സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പൊ​ലീ​സി​ന് വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളൊ​ന്നും ആ​ദ്യം ല​ഭി​ച്ചി​രു​ന്നി​ല്ല.

ശേഷം,​ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ര്‍.​നി​ശാ​ന്തി​നി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം രൂ​പ​വ​ത്​​ക​രി​ച്ച പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്തു. പ​ന്ത​ളം കു​ര​മ്ബാ​ല​യി​ലെ ഒ​രു മൊ​ബൈ​ല്‍ ഷോ​പ്പി​ല്‍​നി​ന്ന്​ ല​ഭി​ച്ച സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്നാ​ണ് പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ച ബസിനെ കുറിച്ചുള്ള ചില വിവരങ്ങൾ ലഭിക്കുന്നത്.

ഇ​തി​നെ പി​ന്തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ മു​ഖ്യ​പ്ര​തി​യു​ടെ ഒ​ളി​ത്താ​വ​ളം പാ​ല​ക്കാ​ട് ആ​ണെ​ന്ന് മ​ന​സ്സി​ലാ​യി. എ​ന്നാ​ല്‍, വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്ന്​ വാ​ട​ക​യ്ക്കെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ സ​ഞ്ച​രി​ക്കു​ന്ന പ്ര​തി​യെ ഒ​ടു​വി​ല്‍ മൂ​വാ​റ്റു​പു​ഴ​യി​ല്‍ അ​ന്ത​ര്‍​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ പാ​ര്‍​ക്കു​ന്ന ലോ​ഡ്ജി​ല്‍ നി​ന്നാ​ണ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി അ​ടൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്‌​തു. സം​സ്ഥാ​ന​ത്തെ വി​വി​ധ ക​ട​ക​ളി​ല്‍​നി​ന്ന്​ മോ​ഷ്​​ടി​ച്ച ല​ക്ഷ​ങ്ങ​ള്‍ വി​ല​വ​രു​ന്ന കാ​മ​റ​ക​ള്‍ ഉ​ള്‍​പ്പെ​െ​ട​യു​ള്ള​വ ഇ​യാ​ളി​ല്‍​നി​ന്ന്​ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. കേ​ര​ള​ത്തി​ല്‍ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി പ​തി​ന​ഞ്ചോ​ളം മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ ഇ​യാ​ള്‍ പ്ര​തി​യാ​ണ്.

എം.​എ​സ്​​സി ബി​രു​ദ​ധാ​രി​യാ​യ പ്ര​തി കൃ​ത്രി​മ​മാ​യി ത​യാ​റാ​ക്കു​ന്ന ബി​ല്ലു​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യും സം​ശ​യി​ക്കു​ന്ന​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. അ​ടൂ​ര്‍ ഡി​വൈ.​എ​സ്.​പി ആ​ര്‍.​ബി​നു​വി​െന്‍റ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ടി.​ഡി. പ്ര​ജീ​ഷ്, സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ മ​നീ​ഷ്, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ സൂ​ര​ജ്, പ്ര​വീ​ണ്‍, ര​തീ​ഷ് ച​ന്ദ്ര​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സാ​യി സേ​ന​ന്‍, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ സോ​ള​മ​ന്‍ ഡേ​വി​ഡ്, ഡ്രൈ​വ​ര്‍ സി.​പി.​ഒ സ​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പിന്റെ 'രാസലീല'  (4 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (9 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (12 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (29 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (34 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (38 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (41 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (44 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

Malayali Vartha Recommends