പണം നല്‍കാത്തതിന് അമ്മയെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ പിടിയില്‍

അമ്മയെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ പൊലീസ് പിടിയിലായി. ശക്തികുളങ്ങര കന്നിമേല്‍ചേരി മൂലങ്കരത്തറ വീട്ടില്‍ ശ്യാംകുമാര്‍ (25) ആണ് പിടിയിലായത്. പണം ആവശ്യപ്പെട്ടത് നല്‍കാന്‍ വിസമ്മതിച്ചതില്‍ പ്രകോപിതനായാണ് ഇയാള്‍ ആക്രമിച്ചത്. ലഹരിക്ക് അടിമപ്പെട്ട യുവാവിന് ജോലിയില്ല. കഴിഞ്ഞദിവസം പണം ആവശ്യപ്പെട്ട് മാതാവിനോട് വഴക്കുണ്ടാക്കിയ ഇയാള്‍ അടുക്കളയിലിരുന്ന വെട്ടുകത്തി ഉപയോഗിച്ച് തലയില്‍ വെട്ടുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയ മാതാവ് തിരികെ വീട്ടിലെത്തിയപ്പോള്‍ വീണ്ടും ഇയാള്‍ പണം ആവശ്യപ്പെട്ടു. വാക്കേറ്റത്തിനൊടുവില്‍ കോടാലി ഉപയോഗിച്ച് വീണ്ടും തലയില്‍ വെട്ടി.
ആക്രമണം പിതാവ് തടഞ്ഞെങ്കിലും കോടാലികൊണ്ട് തലയില്‍ ആഴത്തില്‍ മുറിവേറ്റു. പരിക്കേറ്റ മാതാവ് സജി ജില്ല ആശുപത്രിയില്‍ ചികിത്സതേടി. ശക്തികുളങ്ങര പൊലീസ് സ്‌റ്റേഷനില്‍ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. ശക്തികുളങ്ങര ഇന്‍സ്‌പെക്ടര്‍ യു. ബിജു, സബ് ഇന്‍സ്‌പെക്ടര്‍മാരായ ഷാജഹാന്‍, സലീം, എ.എസ്.ഐ പ്രദീപ്, എസ്.സി.പി.ഒമാരായ സുരേഷ്ബാബു, ശ്രീലാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha






















