താനൂരില്‍ ടാങ്കര്‍ ലോറി വൈദ്യുതിപോസ്‌റ്റിലിടിച്ച് അപകടം; സംഭവ സ്ഥലത്ത് ജനങ്ങളെ ഒഴിപ്പിച്ചു, വന്‍ ഇന്ധന ചോര്‍ച്ച; ടൗണിലെ കടകളും അടപ്പിച്ചു, സ്ഥലത്ത് ഇപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ മാത്രം...

താനൂരില്‍ ഇന്ധനവുമായി വന്ന ടാങ്കര്‍ ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് വൻ അപകടം. ലോറിയിലെ ടാങ്ക് തകര്‍ന്ന് വലിയ പെട്രോള്‍ ചോര്‍ച്ചയുണ്ടാകുന്നതായാണ് സ്ഥലത്ത് നിന്നുമുളള ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. സംഭവം നടന്നത് താനൂർ ടൗണിൽ.
സ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷാ സേനയും അപകടം ഒഴിവാക്കാന്‍ ജനങ്ങളെ ഒഴിപ്പിച്ചു. വൈദ്യുതിബന്ധവും വിച്ഛേദിച്ചു. ടൗണിലെ കടകളും അടപ്പിച്ചു. സ്ഥലത്ത് ഇപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ മാത്രമാണുളളത്.
https://www.facebook.com/Malayalivartha






















