പൊൻമുടിയിൽ കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടൽ! വാമനപുരം നദിയുടെ ഇരു കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം, വൈദ്യുതി ബന്ധം നിലച്ചു

ശക്തമായ മഴയെ തുടര്‍ന്ന് പൊന്മുടിയില്‍ വിവിധ സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലുമുണ്ടായി. ആളപായവും മറ്റ് നാശ നഷ്ടങ്ങളുംഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. വാമനപുരം നദി കര കവിഞ്ഞൊഴുകുകയാണ്.
വാമനപുരം നദിയുടെ ഇരു കരകളിലും താമസിക്കുന്നവര്‍ കനത്ത ജാഗ്രതപാലിക്കേണ്ടതാണെന്ന് പൊലീസ് മുന്നറിയിപ്പ് നല്കിയിരിക്കുന്നുണ്ട് . കല്ലാര്‍ ഗോള്‍ഡന്‍വാലി ചെക്ക്പോസ്റ്റിന് സമീപം റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.
പോസ്റ്റുകള്‍ ഉള്‍പ്പടെ നിലംപതിച്ച് വൈദ്യുതി ബന്ധം നിലച്ചു. വിതുര ഫയര്‍ഫോഴ്സും പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും കെ.എസ്.ഇ.ബി ജീവനക്കാരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha






















