അയ്യന്തോളിലെ കളക്ടറേറ്റ് കെട്ടിടം പെട്രോള്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന് ഫോണിലൂടെ ഭീഷണി സന്ദേശം മുഴക്കി; തിരുവനന്തപുരം കണ്‍ട്രോള്‍ റൂമില്‍ നിന്നും സന്ദേശം, ടൗണ്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയതോടെ അന്വേഷണം ചെന്നെത്തിയത് സ്ഥിരം മദ്യപാനിയായ 51കാരനിൽ:- വ്യാജ ഭീഷണി സന്ദേശം മുഴക്കിയ ആളെ അറസ്റ്റ് ചെയ്തു

അയ്യന്തോളിലെ കളക്ടറേറ്റ് കെട്ടിടം പെട്രോള്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന് ഫോണിലൂടെ വ്യാജഭീഷണി സന്ദേശം മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.
ഗുരുവായൂര്‍ നെന്മിനിയില്‍ വാടകക്ക് താമസിക്കുന്ന തൃശൂര്‍ പുല്ലഴി കോഴിപറമ്പിൽ സജീവനെയാണ് (51) ടൗണ്‍ വെസ്റ്റ് എസ്.ഐ കെ.ആര്‍. റെമിന്‍ അറസ്റ്റ് ചെയ്തത്.
ടോള്‍ ഫ്രീ നമ്പറായ 112ലേക്കാണ് ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തിയത്.
ഉടന്‍ തന്നെ തിരുവനന്തപുരം കണ്‍ട്രോള്‍ റൂമില്‍ നിന്നും സന്ദേശം, ടൗണ്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സന്ദേശം വ്യാജമാണെന്ന് തിരിച്ചറിഞ്ഞതും പ്രതിയെ അറസ്റ്റ് ചെയ്തതും.
നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇയാൾ സ്ഥിരം മദ്യപാനിയാണെന്ന് പോലീസ് പറഞ്ഞു.
ഇയാള്‍ക്കെതിരെ കുന്നംകുളം, ടൗണ്‍ ഈസ്റ്റ്, തൃശൂര്‍ റെയില്‍വേ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha






















