പെട്രോളുമായി പോയ ടാങ്കര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് ടാങ്കര്‍ പൊട്ടി ഇന്ധനം റോഡിലേക്ക് ഒഴുകി... ഉടന്‍ തന്നെ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു, വൈദ്യുതി ബന്ധം വിച്ഛേദിച്ചു, കടകളെല്ലാം തന്നെ അടച്ചു, ഗതാഗതം പൂര്‍ണമായും നിര്‍ത്തി, ചോര്‍ന്നുപോയ പെട്രോള്‍ ഡ്രെയിനേജുകളിലൂടെ ഒഴുക്കിയും എംസാന്റിട്ടും സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയായിരുന്നു, പൊലീസ്, അഗ്‌നിശമനസേന, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനമാണ് വലിയ ദുരന്തം ഒഴിവാക്കിയത്

പെട്രോളുമായി പോയ ടാങ്കര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് ടാങ്കര്‍ പൊട്ടി ഇന്ധനം റോഡിലേക്ക് ഒഴുകി... പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചുപ്പിച്ചു, വൈദ്യുതി ബന്ധം വിച്ഛേദിച്ചു, കടകളെല്ലാം തന്നെ അടച്ചു, ഗതാഗതം പൂര്‍ണമായും നിര്‍ത്തി,.
ചോര്‍ന്നുപോയ പെട്രോള്‍ ഡ്രെയിനേജുകളിലൂടെ ഒഴുക്കിയും എംസാന്റിട്ടും സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയായിരുന്നു, പൊലീസ്, അഗ്‌നിശമനസേന, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനമാണ് വലിയ ദുരന്തം ഒഴിവാക്കിയത്.
വിള്ളലുണ്ടായ ഭാഗം വരെയുള്ള ഇന്ധനം ഒഴുകിപ്പോയ ശേഷമാണ് ചോര്‍ച്ച നിലച്ചത്. താനൂര്‍ ജംഗ്ഷനില്‍ രാത്രി 8.45നാണ് അപകടം നടന്നത്. ടാങ്കര്‍ ലോറി സ്റ്റേഷനറി കടയ്ക്ക് മുന്നിലെ കൈവരിയില്‍ ഇടിച്ചായിരുന്നു അപകടം ഉണ്ടായത്. ടാങ്കറിന്റെ മദ്ധ്യഭാഗത്ത് വിള്ളലുണ്ടായി പെട്രോള്‍ റോഡിലേക്കൊഴുകി.
റോഡിലും ചാലിലുമെല്ലാം വലിയ തോതില്‍ പെട്രോള്‍ പരന്നതോടെ നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും സമീപത്തെ വീടുകളിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു .കച്ചവട സ്ഥാപനങ്ങളും അടപ്പിച്ചു .പരിസരത്തുള്ളവരും വ്യാപാരികളും നാലുംപാടും ഓടി രക്ഷപ്പെട്ടു.
സമീപമുണ്ടായിരുന്ന വാഹനങ്ങളും ഉടനടി സംഭവസ്ഥലത്ത് നിന്ന് മാറ്റി. പൊലീസും ഫയര്‍ഫോഴ്‌സും ഉടന്‍ സ്ഥലത്തെത്തിയെങ്കിലും ചോര്‍ച്ച അടയ്ക്കാനായില്ല. തുടര്‍ന്ന് അപകടം ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയായിരുന്നു. ഇതുവഴി വരികയായിരുന്ന വാഹനങ്ങള്‍ പൊലീസ് തടഞ്ഞു. ഇന്ധനചോര്‍ച്ച നിലച്ചെങ്കിലും പൂര്‍ണ്ണമായും ഇന്ധനം ഒഴിവാക്കി വാഹനം നീക്കാനുള്ള ശ്രമം നടക്കുന്നു.
"
https://www.facebook.com/Malayalivartha






















