സ്‌കൂള്‍ തുറക്കല്‍... ഭിന്നശേഷിക്കാരായ കുട്ടികള്‍ ആദ്യഘട്ടത്തില്‍ വരേണ്ട... എല്ലാ അദ്ധ്യാപകരും അനദ്ധ്യാപകരും രണ്ട് ഡോസ് വാക്സിന്‍ എടുത്തിരിക്കണം.... നവംബര്‍ ഒന്നിന് തുറക്കുമ്പോള്‍ ക്ളാസ് ഉച്ചവരെ മാത്രമായി ക്രമീകരിക്കാനും എണ്ണം നിയന്ത്രിക്കാന്‍ ഓരോ ക്ലാസിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കാനും നിര്‍ദ്ദേശിക്കുന്ന മാര്‍ഗരേഖ മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രിമാരായ വി. ശിവന്‍കുട്ടിയും വീണാജോര്‍ജും ചേര്‍ന്ന് കൈമാറി...

സ്‌കൂള്‍ നവംബര്‍ ഒന്നിന് തുറക്കുമ്പോള്‍ ക്ളാസ് ഉച്ചവരെ മാത്രമായി ക്രമീകരിക്കാനും എണ്ണം നിയന്ത്രിക്കാന്‍ ഓരോ ക്ലാസിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കാനും നിര്‍ദ്ദേശിക്കുന്ന മാര്‍ഗരേഖ മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രിമാരായ വി. ശിവന്‍കുട്ടിയും വീണാജോര്‍ജും ചേര്‍ന്ന് ഇന്നലെ വൈകിട്ട് കൈമാറി. ഇന്ന് പുറത്തിറക്കും. ഇന്നലെ പുറത്തിറക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.
കുട്ടികളുടെ എണ്ണം കുറവെങ്കില്‍ ബാച്ച് ക്രമീകരണം നിര്‍ബന്ധമല്ല. ഭിന്നശേഷിക്കാരായ കുട്ടികള്‍ ആദ്യഘട്ടത്തില്‍ വരേണ്ട. എല്ലാ അദ്ധ്യാപകരും അനദ്ധ്യാപകരും രണ്ട് ഡോസ് വാക്സിന്‍ എടുത്തിരിക്കേണ്ടതാണ്.
സ്‌കൂളുകളില്‍ ഹെല്‍പ്പ്ലൈന്‍ ഏര്‍പ്പെടുത്തണം. സ്‌കൂളുകള്‍ വൃത്തിയാക്കല്‍, സുരക്ഷ ഉറപ്പാക്കല്‍, വിവിധ തലങ്ങളില്‍ ചേരേണ്ട യോഗങ്ങള്‍, ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെപ്പറ്റി മാര്‍ഗരേഖയിലുണ്ട്. അക്കാഡമിക് പ്രവര്‍ത്തനങ്ങളുടെ വിശദ മാര്‍ഗരേഖ പിന്നീട് ഇറക്കും.
സ്റ്റാഫ് കൗണ്‍സില്‍, പി.ടി.എ, കൗണ്‍സിലര്‍മാര്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരുടെ യോഗം സ്‌കൂളില്‍ ചേര്‍ന്ന് മുന്നൊരുക്കം നടത്തണം. കളക്ടറുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ച് ജില്ലാതല യോഗങ്ങളും നടത്തണം.
അതേസമയം ഒന്നു മുതല്‍ ഏഴുവരെ ക്ളാസുകളില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടി. ഒരു ക്ളാസില്‍ പത്ത് ബെഞ്ച് പത്തിലധികം കുട്ടികളെ എങ്ങനെ ക്‌ളാസിലിരുത്താമെന്നത് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം സ്‌കൂള്‍ സമയം, വിടുന്ന സമയം, ഇന്റര്‍വെല്‍ എന്നിവ നിയന്ത്രിച്ച് കൂട്ടം ചേരല്‍ ഒഴിവാക്കണം സ്‌കൂളില്‍ വരാന്‍ കഴിയാത്ത കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനരീതി തുടരും. പ്രവൃത്തി ദിനങ്ങളില്‍ എല്ലാ അദ്ധ്യാപകരും സ്‌കൂളില്‍ ഹാജരാകണം
"
https://www.facebook.com/Malayalivartha






















