തിരുവനന്തപുരത്ത് മലയിന്‍കീഴില്‍ പിക്കപ്പ് വാന്‍ കാറിലിടിച്ച് പതിനൊന്നുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം...

തിരുവനന്തപുരത്ത് മലയിന്‍കീഴില്‍ പിക്കപ്പ് വാന്‍ കാറിലിടിച്ച് പതിനൊന്നുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. കരകുളം കാച്ചാണി പള്ളിത്തറ പുത്തന്‍ വീട്ടില്‍ എസ്.പി.രാജേഷിന്റെ മകന്‍ പ്രിയാന്‍ഷ് രാജേഷാണ് മരിച്ചത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ കൊല്ലംകോണം-പുളിയറക്കോണം റോഡില്‍ മാടന്‍പാറയ്ക്കടുത്തായിരുന്നു അപകടം നടന്നത്. ഗുജറാത്ത് റിഫൈനറിയില്‍ ഉദ്യോഗസ്ഥനായ രാജേഷ്, ഭാര്യ ഡോ.പ്രീജ വിജയുടെ കാഞ്ഞിരംകുളത്തെ വീട്ടില്‍ കുടുംബ സമേതം കാറില്‍പോയി മടങ്ങവെയായിരുന്നു അപകടം ഉണ്ടായത്.
രാജേഷിന്റെ മകള്‍ പ്രജീഷയും കാറിലുണ്ടായിരുന്നു. പ്രീജ വിജയും മക്കളും കാറിന്റെ പിന്‍സീറ്റിലായിരുന്നു ഇരുന്നത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ പ്രിയാന്‍ഷിനെ ഗുരുതര പരിക്കുകളോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും പരിക്കേറ്റു. എതിര്‍ദിശയില്‍ അമിത വേഗത്തിലെത്തിയ പിക്കപ്പ് വാന്‍ കാറിലിടിക്കുകയായിരുന്നു.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha






















