മലയാളത്തില്‍ കാര്‍ട്ടൂണുകളെ ജനപ്രിയമാക്കിയ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചു

കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണിന്റെ രചയിതാവായിരുന്ന പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചു.
കോവിഡ് ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 83 വയസായിരുന്നു.
കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനും കാര്‍ട്ടൂണ്‍ അക്കാദമി സ്ഥാപക ചെയര്‍മാനും ആയിരുന്നു.
അരനൂറ്റാണ്ടിലേറെ മാധ്യമ മേഖലയിൽ അദ്ദേഹം സജീവമായിരുന്നു. ഇന്ന് പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം.
മലയാള മനോരമ, ജനയുഗം, കട്ട് കട്ട്, ശങ്കേഴ്സ് വീക്കിലി, തുടങ്ങിയ സ്ഥാപനങ്ങളില്‍ സേവനമനുഷ്ടിച്ചു. പഞ്ചവടിപാലം എന്ന ചിത്രത്തിന് സംഭാഷണം എഴുതിയതും യേശുദാസനായിരുന്നു.
ആലപ്പുഴ മാവേലിക്കര സ്വദേശിയാണ്.
https://www.facebook.com/Malayalivartha






















