രാത്രിസമയങ്ങളില്‍ ജനലുകളിലൂടെ മോഷണം പതിവാക്കിയ വിരുതനായ കുപ്രസിദ്ധ മോഷ്ടാവ് കാക്ക ഷാജി പിടിയില്‍

രാത്രിസമയങ്ങളില്‍ ജനലുകളിലൂടെ മോഷണം പതിവാക്കിയ വിരുതനായ കുപ്രസിദ്ധ മോഷ്ടാവ് കാക്ക ഷാജി പിടിയില്‍. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ രാത്രികാലങ്ങളില്‍ ജനലിനുള്ളിലൂടെ മോഷണം നടത്തുകയാണ് പതിവാണ്. നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍.
ഇപ്പോള്‍ അറസ്റ്റിലായത് തേഞ്ഞിപ്പാലം, പരപ്പനങ്ങാടി, താനൂര്‍ സ്റ്റേഷന്‍ പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസിലാണ് .പരപ്പനങ്ങാടി, തിരൂര്‍, പൊന്നാനി എന്നീ സ്റ്റേഷന്‍ പരിധികളില്‍ ഉറങ്ങികിടക്കുന്ന സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങള്‍ ജനല്‍ വഴി മോഷണം നടത്തിയ കേസില്‍ ഈ വര്‍ഷം ആദ്യം ഷാജിയെ താനൂര്‍ പൊലീസ് പിടികൂടിയിരുന്നു.
ഷാജി ജയിലില്‍ നിന്നും ഇറങ്ങി മൂന്ന് മാസം തികയുന്നതിനു മുമ്പ് സമാനമായ കുറ്റകൃത്യങ്ങള്‍ തേഞ്ഞിപ്പാലം പരപ്പനങ്ങാടി താനൂര്‍ സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കേസന്വേഷണം ഷാജിയിലേക്ക് എത്തുകയായിരുന്നു.
ഷാജിയെ പിടിക്കുന്നതിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷാജി പിടിയിലായത്.
"
https://www.facebook.com/Malayalivartha






















