ഉള്‍ക്കാടുകളില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം പരിശോധനയ്‌ക്കെത്തിയ അന്വേഷണസംഘം വനത്തില്‍ കുടുങ്ങി

ഉള്‍ക്കാടുകളില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ടെന്നുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്താനെത്തിയ സംഘം ഉള്‍ വനത്തില്‍ കുടുങ്ങി. നര്‍ക്കോട്ടിക്ക് ഡി.വൈ.എസ്.പി ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പതിമൂന്നംഗ സംഘമാണ് വനത്തില്‍ കുടുങ്ങിയത്.
മലമ്ബുഴ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ കൃഷ്ണന്‍, വാളയാര്‍ എസ് എ.രജേഷ്, സ്‌പെഷ്യല്‍ സ്‌ക്വോഡ് എസ്.ഐ.ജലീല്‍ എന്നിവരുള്‍പ്പെടുന്ന പതിമൂന്നംഗ സംഘമാണ് വനത്തില്‍ കുടുങ്ങിയത്. സംഘം വനം വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്.
സംഘം ഉള്‍പ്പെട്ടിരിക്കുന്ന സ്ഥല വിവരങ്ങള്‍ കണക്കാക്കുമ്‌ബോള്‍ വനാതിര്‍ത്തിയില്‍ നിന്നും ഏഴ് കിലോമീറ്റര്‍ ഉള്‍ക്കാട്ടിലായിരുക്കുമെന്നാണ് നിഗമനം. കനത്ത മഴയും, പ്രതിക്കൂല കാലാവസ്ഥയും സംഘത്തിന് മുന്നില്‍ മാര്‍ഗതടസമായിട്ടുള്ളതിനാല്‍ രാത്രി കാട്ടില്‍ തന്നെ തമ്ബടിക്കാനാണ് നിര്‍ദ്ദേശം.
https://www.facebook.com/Malayalivartha
























