വ്യക്തിവിരോധത്തെ തുടർന്ന് പെരുമ്പാവൂരിൽ വീടുകയറി ആക്രമണം: കുടുംബത്തെ ആക്രമിച്ച കേസിൽ രണ്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്തു, അറസ്റ്റിലായത് ഒക്കല്‍ സ്വദേശികള്‍

പെരുമ്പാവൂരിൽ വീടുകയറി ആക്രമിച്ച കേസില്‍ രണ്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. ഒക്കല്‍ വല്ലം സ്രാമ്പിക്കൽ വീട്ടില്‍ ആദില്‍ ഷാ (25), വെങ്ങോല കുറ്റിപ്പാടം ഉപ്പൂട്ടില്‍ വീട്ടില്‍ റെസ്മിന്‍ (34 ) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ രാത്രി തണ്ടേക്കാട് നിസാറിന്റെ വീട്ടിലായിരുന്നു ആക്രമണം നടന്നത്.
ആക്രമണത്തിന് കാരണം വ്യക്തി വിരോധമെന്നാണ് പറയുന്നത്. സംഭവത്തിൽ വീട്ടമ്മയ്ക്കും പരിക്കുണ്ട്. സംഭവത്തിനു ശേഷം രക്ഷപ്പെടുവാന്‍ ശ്രമിച്ച പ്രതികളെ കെ.എസ്.ആര്‍.ടി സി ബസ് സ്റ്റാന്റില്‍ നിന്നും പുലർച്ചെ ആയിരുന്നു പൊലിസ് അറസ്റ്റ് ചെയ്തത്. സമാനമായ മറ്റു ചില കേസിലെയും പ്രതികളാണ് ഇരുവരും.
അന്വേഷണ സംഘത്തിലുണ്ടായിരുന്നത് എസ്.എച്ച്.ഒ രഞ്ജിത്, എസ്‌ഐ.മാരായ റിന്‍സ് എം തോമസ്, ജോസി എം. ജോണ്‍സന്‍, എസ് സി പി ഒ മാരായ ചന്ദ്രലേഖ, അഷറഫ് എന്നിവരായിരുന്നു.
https://www.facebook.com/Malayalivartha
























