സ്വിഗി ഫുഡ് ഡെലിവറിയുടെ മറവില്‍ ലഹരി മരുന്ന് കടത്ത്; കഞ്ചാവും ലഹരി ഗുളികകളും പിടിച്ചെടുത്തത് രഹസ്യ വിവരത്തെ തുടർന്ന്

സ്വിഗി ഫുഡ് ഡെലിവറിയുടെ മറവില്‍ ലഹരി മരുന്ന് കടത്ത്. ബൈക്കില്‍ നിന്നും കഞ്ചാവും ലഹരി ഗുളികകളും പിടിച്ചു. രണ്ടുപേരെ പൊലിസ് പിടികൂടി.
തിരുവനന്തപുരം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്‍റി നര്‍കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് ഇന്‍സ്‌പെക്ടര്‍ ടി.ആര്‍.മുകേഷ് കുമാറിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കള്‍ പിടികൂടിയത്.
1.360 കിലോഗ്രാം കഞ്ചാവ്,100 നൈട്രോസെന്‍ ഗുളികകള്‍ എന്നിവയാണ് പിടിച്ചെടുത്തിരിക്കുന്നത്. വില്പനയ്ക്കായി കൈമാറുന്നതിനിടയിലായിരുന്നു അറസ്റ്റ്.വാണ്ട സ്വദേശി ശ്രീജിത്ത് (23), നെല്ലിക്കുന്ന് കോളനിയില്‍ വൈശാഖ്(23)എന്നിവരാണ് സ്ഥലത്തു നിന്നും അറസ്റ്റിലായത്. സംഘത്തിലെ പനങ്ങോട്ടേല സ്വദേശി രാഹുല്‍(22)കേസിലെ പ്രതിയാണ്.
കോട്ടൂരില്‍ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസടക്കം നിരവധി വാഹനമോഷണകേസുകളിലും പ്രതികളാണ് ഇവര്‍.എക്സൈസ് ഇന്‍സ്പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസര്‍മാരായ എസ് . അനില്‍കുമാര്‍ , ആര്‍ . രാജേഷ് കുമാര്‍ , മണികണ്ഠന്‍ നായര്‍ ,സി ഇ ഒ മാരായ ബിനു, സുബിന്‍,ബിജു, ഷംനാദ് . എസ്, രാജേഷ്, ഷംനാദ്, ഷാഹിന്‍ ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha
























