പ്രതിശ്രുത വരന്റെ മരണത്തില്‍ മനംനൊന്ത് പ്രതിശ്രുത വധു ആത്മഹത്യചെയ്തു

ഒരുമാസം മുന്‍പ് പ്രതിശ്രുത വരന്‍ ന്യുമോണിയ ബാധിച്ച് മരിച്ചിരുന്നു. ഇപ്പോള്‍ പ്രതിശ്രുത വധു വരന്റെ വീട്ടില്‍ തൂങ്ങിമരിച്ചു. തിരുവല്ല സ്വദേശി സ്‌റ്റെഫി ജോര്‍ജ് (24) ആണ് മരിച്ചത്. പുല്ലമ്ബാറ മുക്കിടിലില്‍ വാടകക്ക് താമസിക്കുന്ന യുവാവുമായി ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.
പ്രതിശ്രുത വരന്‍ മരിച്ചതറിഞ്ഞ് മൃതദേഹം കാണാനെത്തിയ യുവതി പിന്നീട് മടങ്ങിപ്പോയില്ല. അന്നേ ദിവസം മുതല്‍ അസ്വസ്ഥയായിരുന്നു. ബുധനാഴ്ച രാത്രി 11ഓടെ വീട്ടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. വെഞ്ഞാറമൂട് പൊലീസ് കേസെടുത്ത് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.
https://www.facebook.com/Malayalivartha
























