കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രം; കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി കേരള ഹൈക്കോടതി

കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി. കോട്ടയം കടുത്തുരുത്തി സ്വദേശി പീറ്റര്‍ മ്യാലിപ്പറമ്ബിലില്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
കോവിഡിനെതിരായ ദേശീയ പ്രചാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വേണ്ടിയുള്ള പ്രചാരണമായി മാറിയിരിക്കുകയാണെന്ന് ഹരജിയില്‍ പറയുന്നു. പണം നല്‍കി വാക്‌സിനെടുക്കുമ്ബോഴും സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പൊതുസ്ഥലങ്ങളിലെല്ലാം പ്രധാനമന്ത്രിയുടെ ചിത്രം പതിപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പണം ദുര്‍വിനിയോഗം ചെയ്ത് മോദി വണ്‍മാന്‍ ഷോ കളിക്കുകയാണെന്നും ഹരജിയില്‍ പറയുന്നു. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം വയ്ക്കുന്നതിനെതിരെ പ്രതിപക്ഷകക്ഷികളടക്കം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനുപുറമെ വിദേശരാജ്യങ്ങൡലേക്കു പോകുന്ന ഇന്ത്യക്കാര്‍ക്ക് ഇതു നിയമക്കുരുക്കായും മാറിയിരുന്നു. ആള്‍മാറാട്ടമാണെന്നു തെറ്റിദ്ധരിച്ച് വിദേശത്തെ വിവിധ വിമാനത്താവളങ്ങളില്‍ നിരവധി ഇന്ത്യക്കാരെയാണ് തടഞ്ഞുവച്ചിരുന്നത്.
https://www.facebook.com/Malayalivartha
























