പാലക്കാട് ദമ്പതികളുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍....... പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

പാലക്കാട് ദമ്പതികളുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍.... ചാലിശ്ശേരി പെരുമണ്ണൂര്‍ വടക്കേപ്പുരക്കല്‍ വീട്ടില്‍ റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.പി നാരായണനും (70), ഭാര്യ ഇന്ദിര്( 65) യുമാണ് ദാരുണമായി മരിച്ചത്. ഇന്ന് പുലര്‍ച്ചെ 1.45 ഓടെയാണ് സംഭവം.
വീട്ടില്‍ ഇവര്‍ രണ്ടുപേരും മാത്രമാണ് താമസിച്ചിരുന്നത്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടത്. വീടിന് തീപിടിച്ചതല്ലെന്നാണ് സൂചന.
രാത്രി പ്രദേശത്ത് നല്ല മഴയുണ്ടായിരുന്നു. പട്ടാമ്പി അഗ്‌നിരക്ഷാ സേനയും ചാലിശ്ശേരി പോലീസും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
https://www.facebook.com/Malayalivartha
























