Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വനിതാ കമ്മീഷന്റെ നിര്‍ദേശം പോലീസ് അവഗണിക്കുന്നു; കമ്മീഷന്റെ അധികാരപരിധി വര്‍ധിപ്പിക്കണമെന്ന് അധ്യക്ഷ പി.സതീദേവി

09 OCTOBER 2021 04:58 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന വനിതാ കമ്മീഷന്റെ നിര്‍ദേശം പോലീസ് അവഗണിക്കുന്നുവെന്നും കമ്മീഷന്റെ അധികാരപരിധി വര്‍ധിപ്പിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതിനായി നിയമ ഭേദഗതി അനിവാര്യമാണെന്നും അധ്യക്ഷയായി ചുമതലയേറ്റശേഷം കോഴിക്കോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സില്‍ പി.സതീദേവി പറഞ്ഞു.

കമ്മിഷന് കിട്ടുന്ന പരാതി കൂടുതല്‍ തിരുവനന്തപുരത്തുനിന്നും കുറവ് വയനാട്ടില്‍നിന്നുമാണ്. പ്രണയം പോലും പുരുഷമേധാവിത്വ അക്രമോത്സുകമായി മാറുന്നുവെന്നാണ് സമീപകാല സംഭവം കാണിക്കുന്നത്. സ്ത്രീവിരുദ്ധത യുവാക്കളില്‍ അക്രമണോത്സുകമായി മാറുന്നു.

തെക്കന്‍ കേരളത്തില്‍ മാത്രമല്ല വടക്കന്‍ കേരളത്തിലും സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നം രൂക്ഷമാകുന്നു. തൊഴിലിടങ്ങളില്‍ വനിതകള്‍ പ്രശ്നങ്ങള്‍ നേരിടുമ്ബോള്‍ പരാതിക്കാര്‍ക്ക് യൂണിയന്‍ ധാര്‍മിക പിന്തുണ നല്‍കണമെന്നും സതിദേവി പറഞ്ഞു. കേരളത്തില്‍ സ്ത്രീവിരുദ്ധ ചിന്താഗതി വളരുന്നു. മാധ്യമ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ പ്രശ്ന പരിഹാര സെല്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും പി.സതീദേവി പറഞ്ഞു.

 


മാധ്യമങ്ങള്‍ക്ക് സ്ത്രീപക്ഷ ചിന്താഗതിയും സമത്വവും സ്ത്രീ സൗഹൃദ അന്തരീക്ഷവും ഉറപ്പുവരുത്തുന്ന മാര്‍ഗരേഖയുടെ കരട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ഇത് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും സതീദേവി ചൂണ്ടിക്കാട്ടി. ഹരിത പ്രശ്നം 11 ന് നടക്കുന്ന വനിത കമ്മിഷന്‍ സിറ്റിങ്ങില്‍ പരിശോധിക്കും. പരാതിക്കാരെ കേട്ട ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും സതീദേവി അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (5 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (26 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (30 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (40 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (45 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (48 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends