Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ 'ജനം നിധി' ഉടമ അറസ്റ്റില്‍; ഏജന്‍റുമാരാക്കിയത് വീട്ടമ്മമാരെയും യുവാക്കളെയും, പരാതിയുടെ അടിസ്ഥാനത്തിൽ കീഴടങ്ങുകയായിരുന്നു

09 OCTOBER 2021 09:21 PM IST
മലയാളി വാര്‍ത്ത

കോടികളുടെ തട്ടിപ്പു നടത്തി മുങ്ങിയ ജനം നിധി സ്വകാര്യ ധനകാര്യ സ്ഥാപനമുടമ പൊലീസില്‍ കീഴടങ്ങി. കള്ളാടിപ്പറ്റ ആലംകോട്ടുപറമ്പില്‍ മനോഹരനാണ് (51) ശനിയാഴ്ച രാവിലെ പട്ടാമ്പി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരിക്കുന്നത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

നാലു വര്‍ഷം മുന്നെ പട്ടാമ്പിയില്‍ ആരംഭിച്ച സ്ഥാപനം ബിസിനസ് - വ്യക്തിഗത വായ്പകള്‍, റിക്കറിങ് ഡെപ്പോസിറ്റ്, സേവിങ്‌സ് ഡെപ്പോസിറ്റ്, ഫിക്സഡ് ഡെപ്പോസിറ്റ് എന്നീ സേവനങ്ങളാണ് നല്‍കി വന്നിരിക്കുന്നത്.

വീട്ടമ്മമാരെയും യുവാക്കളെയും കലക്​ഷന്‍ ഏജന്‍റുമാരാക്കി ശേഖരിച്ച കോടികളുടെ നിക്ഷേപവുമായി ഉടമ മുങ്ങിയതായി കഴിഞ്ഞ മാസം 23നാണ് നിക്ഷേപകരും പരാതിയുമായി രംഗത്ത് എത്തിയത്.

പട്ടാമ്പിയില്‍ 100ല്‍ അധികം ആളുകളില്‍ നിന്നായി രണ്ടര കോടിയോളം രൂപയാണ്​ കൈക്കലാക്കിയിരിക്കുന്നത്​. ജനം നിധി ലിമിറ്റഡിന്‍റെ പാലക്കാട്, ഗുരുവായൂര്‍, തൃശൂര്‍ ശാഖകളിലും സമാന തട്ടിപ്പ് നടന്നതായി പറയപ്പെടുന്നു. നിക്ഷേപത്തിനൊപ്പം ചിട്ടി നടത്തിപ്പിലും നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടു.

നിക്ഷേപകര്‍ പട്ടാമ്പി പൊലീസിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കുകയും ഇതിന്‍റെ അടിസ്ഥാനത്തില്‍ പട്ടാമ്പി പൊലീസ് സ്ഥാപനത്തില്‍ റെയ്ഡ് നടത്തി ഫയലുകളും രേഖകളും പിടിച്ചെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (5 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (26 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (30 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (40 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (45 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (48 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends