പരസ്പരം കെട്ടിപ്പിടിച്ച നിലയില്‍ മണ്ണില്‍പുതഞ്ഞ കുട്ടികളുടെ മൃതദേഹം; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്
ഇന്നലെ പെയ്ത കനത്ത മഴയില്‍ കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ ആറ് പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെത്തി. നാല് കുട്ടികളുടേയും ഒരു സ്ത്രീയുടേയും ഒരു പുരുഷന്റേയും മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
ഇതില്‍ രണ്ട് കുട്ടികളുടെ മൃതദേഹം പരസ്പരം കെട്ടിപ്പിടിച്ചു മണ്ണില്‍ പുതഞ്ഞു കിടന്ന നിലയിലാണ് കണ്ടെത്തിയത്. ഷാജി ചിറയില്‍ (57), ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മകന് അമീന് സിയാദ് (10), മകള്‍ അംന സിയാദ് (7), കല്ലുപുരയ്ക്കല്‍ ഫൈസലിന്റെ മക്കളായ അഫ്സാന് ഫൈസല്‍ (8), അഹിയാന്‍ ഫൈസല്‍ (4) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. അംന, അഫ്സാന്, അഹിയാന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് പരസ്പരം കെട്ടിപ്പിടിച്ച നിലയില്‍ കണ്ടെത്തിയത്. മണിമലയാറ്റില്‍ നിന്നാണ് ഷാജി ചിറയിലിന്റെ മൃതദേഹം കണ്ടെത്തിയത്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha