Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുണ്ടക്കയം കൂട്ടിക്കലിലുണ്ടായ ഉരുള്‍പൊട്ടലില്‍ ചലനമറ്റ് പോയ 11 പേരുടെ ജീവനെടുത്തത് രാഷ്ട്രീയക്കാര്‍... രാഷ്ട്രീയക്കാര്‍ പല ഘട്ടങ്ങളിലായി നല്‍കിയ ക്വാറി ലൈസന്‍സുകളാണ് യഥാര്‍ത്ഥത്തില്‍ ഇത്രയധികം പേരെ കൊന്നൊടുക്കിയ മരണവാറണ്ടായി മാറിയത്

19 OCTOBER 2021 02:07 PM IST
മലയാളി വാര്‍ത്ത

മുണ്ടക്കയം കൂട്ടിക്കലിലുണ്ടായ ഉരുള്‍പൊട്ടലില്‍ ചലനമറ്റ് പോയ 11 പേരുടെ ജീവനെടുത്തത് രാഷ്ട്രീയക്കാര്‍. കണ്ണീരണിഞ്ഞ കണ്ണുകളോടെ ചാനലുകള്‍ക്ക് മുന്നിലെത്തി അഭിനയിച്ച് തകര്‍ക്കുന്ന രാഷ്ട്രീയക്കാര്‍ പല ഘട്ടങ്ങളിലായി നല്‍കിയ ക്വാറി ലൈസന്‍സുകളാണ് യഥാര്‍ത്ഥത്തില്‍ ഇത്രയധികം പേരെ കൊന്നൊടുക്കിയ മരണവാറണ്ടായി മാറിയത്.

കൂട്ടിക്കല്‍ പഞ്ചായത്തിലെ കൊടുങ്ങ, വല്യേന്ത പാറമടകള്‍ പ്രവര്‍ത്തിക്കുന്നത് പരിസ്ഥിതിലോലപ്രദേശത്താണെന്നും ഇവയുടെ പ്രവര്‍ത്തനം നിരോധിക്കണമെന്ന് വിദഗ്ദ്ധര്‍ വളരെ മുമ്പ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാഷ്ട്രീയക്കാര്‍ ഇടപെട്ട് പ്രവര്‍ത്തനാനുമതി നല്‍കുകയായിരുന്നു.

 



പ്രദേശത്ത് പാറമടകള്‍ നിരോധിക്കണമെന്ന് ജൈവവൈവിധ്യബോര്‍ഡ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് ഇതുവരെ പരിഗണിച്ചിട്ടില്ല. കൂട്ടിക്കലിപ്പോള്‍ ഒരു ദുരന്തമായി മുന്നില്‍ നില്‍ക്കുമ്പോള്‍ മുന്നറിയിപ്പുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ എന്ത് നടപടികളാണ് എടുത്തിരുന്നതെന്ന ചോദ്യചിഹ്നമാണ് ഉയരുന്നത്.

പത്ര റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ രണ്ട് വര്‍ഷത്തോളം നിര്‍ത്തിവെച്ച പാറമടകളുടെ പ്രവര്‍ത്തനം വീണ്ടും ആരംഭിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു. ഇതിനിടയിലാണ് ദുരന്തം വന്നുചേര്‍ന്നിരിക്കുന്നത്.

 



കൂട്ടിക്കല്‍ പശ്ചിമഘട്ടത്തിലെ ഏറ്റവും പരിസ്ഥിതിലോലവും ജൈവവൈവിധ്യമുള്ളതും സംരക്ഷിക്കപ്പെടേണ്ടതുമായ പ്രദേശമെന്നാണ് ജൈവവൈവിധ്യബോര്‍ഡ് സംസ്ഥാന സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഈ ഭാഗത്തെപ്പറ്റി പറഞ്ഞിരുന്നത്.

വാഗമണ്‍ മൊട്ടക്കുന്നുകളുടെ ഒരു ഭാഗമാണ് പാറമടകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം. കോട്ടയം ജില്ലയിലെ പ്രധാന നദികളുടെ തുടക്കം ഇവിടത്തെ ഷോലവനമേഖലകളാണ്. ഇത്തരം പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ നോക്കുകുത്തിയായി നിന്നത്. പ്രദേശത്തെ സന്തുലിതാവസ്ഥ തകിടംമറിക്കുന്ന ക്വാറിയുടെ പ്രവര്‍ത്തനം കാരണം 400-ഓളം കുടുംബങ്ങള്‍ ഭീതിയിലാണെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

 



കോട്ടയം ജില്ലയില്‍ ഏറ്റവുമധികം ഉരുള്‍പൊട്ടലുണ്ടാകുന്ന പ്രദേശമാണ് കൂട്ടിക്കല്‍. മഴ ശക്തമാകുന്ന സന്ദര്‍ഭങ്ങളില്‍ പത്ത് ഉരുള്‍പൊട്ടല്‍ വരെ ഇവിടെ ഉണ്ടാകാറുണ്ട്. 400 ഓളം കുടുംബങ്ങള്‍ ഇവിടെ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരിസ്ഥിതി ലോല പ്രദേശമായിട്ടും പാറമടകളാല്‍ സമ്പന്നമാണ് ഇവിടം.

രാഷ്ട്രീയക്കാരുടെ സ്വാധീനഫലമായാണ് കോട്ടയം ജില്ലയില്‍ യാതൊരു നിയന്ത്രണവുമില്ലാതെ പാറമടകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്. വയനാട്ടിലും മലപ്പുറത്തും ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ പാറമടകള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതി പോലും പാറമട ലോബിക്ക് അനുകൂലമായി.

 



ഈരാറ്റുപേട്ട മുതല്‍ വാഗമണ്‍ വരെയും മീനച്ചില്‍ താലൂക്കിലും പൂഞ്ഞാര്‍, കൂട്ടിക്കല്‍, പൂഞ്ഞാര്‍ തെക്കേക്കര തിടനാട് പഞ്ചായത്തുകളില്‍ നൂറുകണക്കിന് പാറമടകളാണുള്ളത്. ഇതില്‍ ഭൂരിപക്ഷവും അനധികൃതമാണ്. ഇതിനെതിരെ പ്രദേശവാസികള്‍ ഭരണഘടനാ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ നിരവധി തവണ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഗാഡ്ഗിന്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ലോല പ്രദേശമായി കണ്ടെത്തിയ സ്ഥലങ്ങളില്‍ 5 പാറമടകളുണ്ട്. രണ്ടെണ്ണം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. നാല് പുതിയ പാറമടകള്‍ പുതുതായി ലൈസന്‍സ് നേടിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് കിഴക്കന്‍ മലയോരം ഇനിയും ഇതിലും വലിയ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുമെന്ന് മാധവ് ഗാഡ്ഗില്‍ പറഞ്ഞത്. ഓരോ തവണയും പാറമടകള്‍ അനുവദിക്കുമ്പോള്‍ കോടികളാണ് രാഷ്ട്രീയകാര്‍ക്ക് മറിയുന്നത്.

 


കോടികള്‍ പോക്കറ്റില്‍ വന്ന്‌ന് നിറയുമ്പോള്‍ രാഷ്ട്രീയക്കാര്‍ എന്തും ചെയ്യും. അതിന്റെ ഫലമാണ് നിരപരാധികള്‍ അനുഭവിക്കുന്നത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends