Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇടുക്കി ഡാം തുറന്നു.... ചെറുതോണി ടൗണിലേക്ക് വെള്ളമെത്താന്‍ തുടങ്ങി., ഡാമിന്റെ മൂന്നാമത്തെ ഷട്ടറാണ് ആദ്യം തുറന്നത്, ഇനി രണ്ടും നാലും ഷട്ടറുകളും ഉയര്‍ത്തും, പെരിയാര്‍ തീരത്ത് അതീവ ജാഗ്രത

19 OCTOBER 2021 12:46 PM IST
മലയാളി വാര്‍ത്ത

ഇടുക്കി ഡാം തുറന്നു....ഡാമിന്റെ മൂന്നാമത്തെ ഷട്ടറാണ് ആദ്യം തുറന്നത്. നേരത്തെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയ പ്രകാരം 11 മണിക്ക് തന്നെ ഡാം തുറന്നത്. ഡാം തുറക്കലിന്റെ ഭാഗമായി രാവിലെ 10.55 ന് 3 സൈറണുകള്‍ മുഴങ്ങിയ ശേഷമാണ് ഷട്ടര്‍ തുറന്നത്. ഒരുതരത്തിലുമുള്ള ആശങ്ക വേണ്ടെന്ന് അധിക്യതര്‍ മുന്നറിയിപ്പ് നല്‍കി.

3 വര്‍ഷത്തിന് ശേഷമാണ് ഡാം ഇപ്പോള്‍ തുറന്നിരിക്കുന്നത്. ചെറുതോണി ടൗണിലേക്ക് വെള്ളമെത്താന്‍ തുടങ്ങി. മന്ത്രിമാരുടെ സാന്നിധ്യത്തിലാണ് ഷട്ടറുകള്‍ തുറന്നത്.10.55 ന് മുന്നറിയിപ്പ് സൈറണ്‍ മുഴക്കി ജലസേചന മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി, ജില്ല കളക്ടര്‍ ഷീബ ജോര്‍ജ്, വൈദ്യുതി ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ സുപ്രിയ എസ്. ഡെപ്യൂടി ചീഫ് എന്‍ജിനീയര്‍ പ്രസന്നകുമാര്‍, എക്സിക്യൂടീവ് ആര്‍ ശ്രീദേവി എന്നിവരുടെ സാന്നിധ്യത്തില്‍ ആദ്യം മൂന്നാമത്തെ ഷട്ടര്‍ തുറന്നു.

 



ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി അഞ്ച് മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും, അഞ്ച് മിനിറ്റ് ശേഷം നാലാമത്തെ ഷടെറും 35 സെ.മീ. ഉയര്‍ത്തും. കുറവന്‍ കുറത്തി മലകളെ ബന്ധിപ്പിച്ച് പെരിയാറിന് കുറുകെ നിര്‍മിച്ചിരിക്കുന്ന ഇടുക്കി ജലസംഭരണിയുടെ ഭാഗമായി ആര്‍ച് ഡാം അടക്കം മൂന്ന് അണക്കെട്ടുകളാണുള്ളത്. കുളമാവ്, ചെറുതോണി എന്നിവയാണ് മറ്റ് രണ്ടെണ്ണം. ആര്‍ച് ഡാമിന് ഷടെറുകളില്ല. ജലനിരപ്പ് ക്രമീകരിക്കാന്‍ ചെറുതോണി ഡാമിന്റെ ഷട്ടറാണ് തുറന്നിരിക്കുന്നത്.

2018 മഹാപ്രളയസമയത്താണ് ഇനിന് മുന്‍പ് ഇടുക്കി ഡാം തുറന്നത് . എല്ലാ ജാഗ്രതാ നിര്‍ദ്ദേശങ്ങളോട് കൂടിയാണ് ഡാം തുറന്നത്. ആദ്യത്തെ അലേര്‍ട്ടായ ബ്ലു, അടുത്ത അലേര്‍ട്ടായ ഓറഞ്ച് അലേര്‍ട്ട്,പിന്നെ റെഡ് എന്നീ അലേര്‍ട്ടുകള്‍ മുന്നറിയിപ്പിന്റെ ഭാഗമായി പ്രഖ്യാപിച്ചിരുന്നു.

 



അതേസമയം, ജലനിരപ്പ് പൂര്‍ണ സംഭരണശേഷിയിലേക്ക് എത്തുന്നതിനെത്തുടര്‍ന്ന് ഇടുക്കി അണക്കെട്ട് തുറന്നത് ഇത് അഞ്ചാം തവണയാണ്. 1981 ഒക്ടോബര്‍ 29, 1992 ഒക്ടോബര്‍ 12, 2018 ആഗസ്റ്റ് ഒമ്ബത്, ഒക്ടോബര്‍ ആറ് എന്നീ തീയതികളിലാണ് മുമ്പ് ഇടുക്കി അണക്കെട്ട് തുറന്നത്. അപൂര്‍വം ചില അവസരങ്ങളില്‍ അണക്കെട്ട് നിറഞ്ഞെങ്കിലും തുറക്കേണ്ട സാഹചര്യമുണ്ടായില്ല.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (2 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (5 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends