Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രിയ കമ്യോളേ, നിങ്ങൾ എനിക്കു നൽകിയ, താഴെപ്പറയുന്ന നിർദ്ദേശങ്ങൾ അടങ്ങിയ ചെമ്പോലത്തിട്ടൂരം വല്ല അടുപ്പിലും കൊണ്ടുവച്ച് കത്തിക്കുക;ഇന്നുള്ളത് രാജഭരണമല്ല, ജനാധിപത്യമാണ്. രാജാവിനെ വിമർശിക്കുന്നത് രാജ്യദ്രോഹമാകുന്ന കാലം തന്നെ ചത്തുപോയി;നിരീക്ഷകർ അഭിപ്രായം പറയും;അതങ്ങു ചങ്കിലെ ചൈനയിൽ കൊണ്ടാൽ രണ്ടുറൗണ്ട് നെന്മയുള്ള ലോകമേ പാടിയിട്ട് പോയി പണി നോക്കണം ഹേ; വിമർശനവുമായി ശ്രീജിത്ത് പണിക്കർ

19 OCTOBER 2021 12:51 PM IST
മലയാളി വാര്‍ത്ത

പ്രിയ കമ്യോളേ, നിങ്ങൾ എനിക്കു നൽകിയ, താഴെപ്പറയുന്ന നിർദ്ദേശങ്ങൾ അടങ്ങിയ ചെമ്പോലത്തിട്ടൂരം വല്ല അടുപ്പിലും കൊണ്ടുവച്ച് കത്തിക്കുക.വീണ്ടും വിമർശനവുമായി ശ്രീജിത്ത് പണിക്കർ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;

പ്രിയ കമ്യോളേ, നിങ്ങൾ എനിക്കു നൽകിയ, താഴെപ്പറയുന്ന നിർദ്ദേശങ്ങൾ അടങ്ങിയ ചെമ്പോലത്തിട്ടൂരം വല്ല അടുപ്പിലും കൊണ്ടുവച്ച് കത്തിയ്ക്കുക:

[1] മഹാപ്രളയം ഉണ്ടായപ്പോൾ മതിയായ മുന്നറിയിപ്പ് നൽകാതെ ഡാം തുറന്ന് മനുഷ്യരെ ഭയപ്പെടുത്തിയതിനെ കുറിച്ച് മിണ്ടരുത്.

[2] റൂം ഫോർ ദി റിവർ പദ്ധതി പഠിക്കാൻ പൊതുപണം ഉപയോഗിച്ചു നടത്തിയ നെതർലാൻഡ്സ് സന്ദർശനത്തെ കുറിച്ച് മിണ്ടരുത്.

[3] ക്വാറികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ പ്രളയം മനുഷ്യ നിർമ്മിതമെന്ന മാധവ് ഗാഡ്‌ഗിലിന്റെ അഭിപ്രായത്തെ കുറിച്ച് മിണ്ടരുത്.

[4] ഇടുക്കി ഡാമിലെ ഫ്ലഡ് കുഷ്യൻ ശരിയായി മാനേജ് ചെയ്യാത്തതു കൊണ്ടാണ് വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനാവാതെ പോയതെന്നും ഡാമുകളുടെ മോശം മാനേജ്മെന്റാണ് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചതെന്നും, സിഎജി നിർദ്ദേശത്താൽ ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് നടത്തിയ പഠനത്തിൽ കണ്ടെത്തിയതിനെ കുറിച്ച് മിണ്ടരുത്.

[5] മോശം ഡാം മാനേജ്മെന്റ് കാരണമാണ് ദുരന്തം രൂക്ഷമായതെന്ന ഹൈക്കോടതി അമിക്കസ് ക്യൂറി റിപ്പോർട്ടിനെ കുറിച്ച് മിണ്ടരുത്.

[6] പ്രളയഫണ്ടിൽ നിന്ന് ലക്ഷങ്ങൾ മുക്കിയതിനെ കുറിച്ചുള്ള കേസുകളെ കുറിച്ച് മിണ്ടരുത്.

[7] റീബിൽഡ് കേരള പദ്ധതിയെക്കുറിച്ച് മിണ്ടരുത്.

[8] മുഖ്യമന്ത്രിയുടെ നെതർലൻഡ്സ് സന്ദർശനത്തിൽ സഹായിച്ച കൺസൾട്ടന്റിനെ റീബിൽഡ്‌ കേരളയിൽ ഉൾപ്പെടുത്താനുള്ള ചീഫ് സെക്രട്ടറിയുടെ വിവാദ നിർദ്ദേശത്തെ കുറിച്ച് മിണ്ടരുത്.

[9] പ്രളയ ധനസഹായത്തിലെ തിരിമറി അന്വേഷിക്കാൻ റവന്യൂ മന്ത്രി ആവശ്യപ്പെട്ടതിനെ കുറിച്ച് മിണ്ടരുത്.

[10] ഈ സമയത്ത് വിമർശിക്കരുത്.

വിമർശിക്കുന്നത് പ്രളയത്തെയല്ല, പ്രളയബാധിതരെയല്ല; സർക്കാരിനെയാണ്. സർക്കാരിനോടുള്ള വിമർശനം രക്ഷാപ്രവർത്തനത്തെയൊന്നും തടസ്സപ്പെടുത്തുകയില്ലല്ലോ. വെള്ളപ്പൊക്കത്തെ കുറിച്ച് ചോദിക്കേണ്ടത് വെള്ളപ്പൊക്ക കാലത്തു തന്നെയാണ്. അല്ലാതെ അടുത്ത ശ്രീകൃഷ്ണ ജയന്തിക്ക് വൈകിട്ട് നാലുമണിക്ക് ചോദിക്കാം എന്നല്ലല്ലോ കരുതേണ്ടത്.

കോവിഡ് കാലത്ത് കേരളത്തിലെ നദികളിൽ മൃതദേഹങ്ങൾ ഒഴുക്കേണ്ട ഗതികേട് ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതും കലണ്ടർ നോക്കി പിന്നീടൊരു തീയതിയിൽ അല്ലല്ലോ. ഇന്നുള്ളത് രാജഭരണമല്ല, ജനാധിപത്യമാണ്. രാജാവിനെ വിമർശിക്കുന്നത് രാജ്യദ്രോഹമാകുന്ന കാലം തന്നെ ചത്തുപോയി. നിരീക്ഷകർ അഭിപ്രായം പറയും. അതങ്ങു ചങ്കിലെ ചൈനയിൽ കൊണ്ടാൽ രണ്ടുറൗണ്ട് നെന്മയുള്ള ലോഹമേ പാടിയിട്ട് പോയി പണി നോക്കണം ഹേ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends