Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കിടപ്പുരോഗിയായ ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്ത് കൊന്നു; തായി പൊലീസ്; സംഭവത്തില്‍ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു

19 OCTOBER 2021 07:32 PM IST
മലയാളി വാര്‍ത്ത

നെയ്യാറ്റിന്‍കര മണവാരിയില്‍ ഭിന്നശേഷിക്കാരനും കിടപ്പുരോഗിയുമായ ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്ത് കൊന്നതായി പൊലീസ്. സംഭവത്തില്‍ ഭാര്യ സുമതി(67) യെ പൊലീസ് കസ്റ്റഡിയിലെടുത്തു. 15 വര്‍ഷത്തോളമായി കിടപ്പിലായിരുന്ന ഗോപി (76) ആണ് കൊല്ലപ്പെട്ടത്. സാമ്ബത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബമാണ് ഇവരുടേത്. മകന്‍ സുനില്‍ദാസ് നിര്‍മിക്കുന്ന പുതിയ വീടിന്റെ സമീപത്തുള്ള ഒറ്റമുറി കെട്ടിടത്തിലാണ് ഗോപിയും സുമതിയും താമസിച്ചിരുന്നത്. രാവിലെ സുനില്‍ദാസ് ഭക്ഷണവുമായി എത്തിയപ്പോഴാണ് ഗോപിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്...

സാമ്ബത്തിക പ്രയാസം കാരണം ഭര്‍ത്താവിനെ ഇനി നോക്കാന്‍ കഴിയില്ലെന്നു സുമതി മകനോട് പറഞ്ഞതായുള്ള വിവരം ലഭിച്ചു. ദമ്ബതികളുടെ മകനും സാമ്ബത്തികമായി വളരെ കഷ്ടത അനുഭവിക്കുന്നയാളാണെന്നാണ് വിവരം. മകന്‍ രാവിലെ വന്ന് അച്ഛനെ കുളിപ്പിച്ചിരുന്നു. മകന്‍ തിരികെപോയ ശേഷമാണ് കൊല നടന്നത്. കഴിഞ്ഞ ആറ് മാസമായി കാഞ്ഞാംപുറത്തെ മകളുടെ വീട്ടിലാണ് ദമ്ബതികള്‍ താമസിച്ചിരുന്നത്. അടുത്തിടെയാണ് പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങുമായി ബന്ധപ്പെട്ട് മകന്‍ ഇവരെ മണിവാരിയിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.
ഭര്‍ത്താവിനെ കൊന്നശേഷം ഇവര്‍ വീടിനടുത്തുള്ള കുളത്തിനടുത്തേക്ക് ഓടി ബോധരഹിതയായി വീണു. പൊലീസ് എത്തി കസ്റ്റഡിയില്‍ എടുത്തശേഷവും ഇവര്‍ ബോധരഹിതയായി. തുടര്‍ന്ന് സുമതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സുമതി പൊലീസിനോട് കുറ്റം സമ്മതിച്ചു. പക്ഷാഘാതംമൂലം കിടപ്പിലായ ഗോപിയുടെ ദുരിതം താങ്ങാനാകാതെയാണ് കൊലപാതകമെന്നും സുമതി മൊഴി നല്‍കി. മരുന്നു വാങ്ങാന്‍ പണമില്ലാതെ കുടുംബം പ്രയാസത്തിലായിരുന്നു എന്നാണ് വിവരം. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം സുമതിക്കും ജോലിക്കുപോകാന്‍ കഴിഞ്ഞിരുന്നില്ല. നേരത്തെ ചില രാഷ്ട്രീയ സംഘടനകള്‍ ഇവരെ സഹായിച്ചിരുന്നു. സംഭവത്തിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
വീട്ടിനുള്ളില്‍നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സുമതിയെ കൂടുതല്‍ ചോദ്യംചെയ്താല്‍ മാത്രമേ കൊലയ്ക്ക് പിന്നിലെ യഥാര്‍ഥ കാരണം വ്യക്തമാവുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends