Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാനത്ത് നാളെ മുതൽ കനത്ത മഴ; ഇടുക്കി ജില്ലയില്‍ അതീവ ജാഗ്രത, മുന്നൊരുക്കങ്ങള്‍ സര്‍വസജ്ജം: മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരെ നിര്‍ബന്ധപൂര്‍വം ക്യാംപുകളിലേക്ക് മാറ്റാന്‍ ജില്ലാ കളക്ടറുടെ നിർദ്ദേശം!! ഇടുക്കിയുമായി ബന്ധപ്പെട്ട കോട്ടയം കുമളി റോഡില്‍ ആവശ്യ സര്‍വീസുകള്‍ മാത്രം

19 OCTOBER 2021 10:54 PM IST
മലയാളി വാര്‍ത്ത

നാളെ മുതൽ സംസ്ഥാനത്ത് കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിച്ചതോടെ ഇടുക്കി ജില്ലയിൽ അതീവ ജാഗ്രത. ജില്ലയില്‍ ഒക്ടോബര്‍ 24 വരെ രാത്രിയാത്ര നിരോധിച്ചതായി ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജ് അറിയിച്ചു.

അടിയന്തിരമായി ചേര്‍ന്ന ദുരന്തനിവാരണ സമിതി യോഗം ഒരുക്കങ്ങള്‍ വിലയിരുത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായ ഇടങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്താന്‍ റവന്യം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇടുക്കിയുമായി ബന്ധപ്പെട്ട കോട്ടയം കുമളി റോഡില്‍ ആവശ്യ സര്‍വീസുകള്‍ മാത്രമായി ഗതാഗതം നിജപ്പെടുത്തിയിരിക്കുന്നു.

ദേവികുളം ഗ്യാപ് റോഡ് സ്ഥിതികള്‍ വിലയിരുത്തി മാത്രമായിരിക്കും തുറക്കുക. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരെ നിര്‍ബന്ധപൂര്‍വം ക്യാംപുകളിലേക്ക് മാറ്റാന്‍ ജില്ലാ കലക്ടര്‍ തഹസില്‍ദാര്‍മാര്‍ക്ക് നിർദേശിച്ചിരിക്കുകയാണ്. ഇന്നും നാളെയും റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും ജോലിക്ക് ഹാജരായിരിക്കണം. മെഡിക്കല്‍ ലീവ് ഒഴികെ അനുവദിക്കില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.

ആവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ മണ്ണുമാറ്റല്‍ യന്ത്രങ്ങള്‍ തയ്യാറാക്കിയിരിക്കുന്നു. ദുരിതാശ്വാസ ക്യാംപുകളില്‍ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ ഉണ്ടായിരിക്കണം. ജില്ലയില്‍ പാറമടകളും മണ്ണെടുപ്പും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. അപകടനിലയിലുള്ള മരങ്ങള്‍ ഇനിയുമുണ്ടെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇടപെട്ട് അവ വെട്ടിമാറ്റണം. ഇടിഞ്ഞു വീഴാറായ പാറക്കല്ലുകള്‍ സുരക്ഷിതമായി പൊട്ടിച്ചു നീക്കണം.

ദേവികുളം താലൂക്കില്‍ എല്ലാവിധ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയതായി സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ അറിയിച്ചു. മാങ്കുളം, ആനവിരട്ടി പോലെ അതീവ അപകട സാധ്യതാ മേഖലകളില്‍ കര്‍ശന ജാഗ്രത പുലര്‍ത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. മുല്ലപ്പെരിയാര്‍ സാന്നിധ്യമേഖലയായ മഞ്ചുമലയില്‍ പ്രത്യേക നിരീക്ഷണം ഉണ്ടായിരിക്കും.

ഇടുക്കി ഡാം തുറന്നതുമായി ബന്ധപ്പെട്ട് വാഴത്തോപ്പ്, കീരിത്തോട് എന്നിവിടങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. ഇവിടെ ഇപ്പോള്‍ 14 പേര്‍ കഴിയുന്നു. ക്യാംപുകളില്‍ മെഡിക്കല്‍ ടീം ഉണ്ടായിരിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.

ജില്ലയില്‍ നാളെ മുതല്‍ 24 വരെ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. യോഗത്തില്‍ ജില്ലയിലെ തഹസില്‍ദാര്‍മാരും വില്ലേജ് ഓഫീസര്‍മാരും മറ്റ് ഇതര വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (2 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends