Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

ഇടുക്കി ഡാമിന്‍റെ മൂന്നാമത്തെ ഷട്ടർ 40 സെന്റി മീറ്റര്‍ ഉയർത്തും, വരും ദിവസങ്ങളില്‍ കനത്തമഴ

22 OCTOBER 2021 04:28 PM IST
മലയാളി വാര്‍ത്ത

ഇടുക്കി ഡാമിൻറെ രണ്ട് ഷട്ടറുകൾ അടച്ചു. ഒരു ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കുന്നത് 40 കുമെക്സ് ആക്കി നിജപ്പെടുത്താനാണ് തീരുമാനം. മഴ കുറഞ്ഞതും ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാലുമാണ് നടപടി. 2,4 എന്നീ ഷട്ടറുകളാണ് അടയ്ച്ചത്.മൂന്നാമത്തെ ഷട്ടർ 40 സെന്റി മീറ്ററിലേക്ക് ഉയർത്തും.പുറത്തേക്ക് ഒഴുകുന്ന ജലം സെക്കന്റിൽ 40,000 ലിറ്റർ ആയി കുറക്കാനാണ് തീരുമാനം. മഴ കുറഞ്ഞ സാഹചര്യത്തിലാണ് ഇടുക്കി ഡാമിലെ ഷട്ടറുകളടച്ചത്. മഴ കൂടിയാൽ ഷട്ടർ വീണ്ടും തുറന്ന് ജലനിരപ്പ് ക്രമീകരിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൽ അറിയിച്ചു. ഇടമലയാർ അണക്കെട്ടിന്റെ ഷട്ടറുകളും അടച്ചു.കൂടാതെ ഇടുക്കി ഡാമിലെ റെഡ് അലർട്ടും പിന്‍വലിച്ചിട്ടുണ്ട്.

ബുധനാഴ്ച രാത്രി പെയ്ത മഴയിൽ ഇടുക്കി ഡാമിലെ ജലനിരപ്പ് അൽപ്പം ഉയർന്നു. വ്യാഴാഴ്ച വൈകീട്ട് മൂന്നുമണിക്കുള്ള കണക്ക് പ്രകാരം 2398.16 അടിയാണ് ജലനിരപ്പ്. നേരത്തെ ഇത് 2398.04 അടി ആയിരുന്നു. കാലാവസ്ഥാവിഭാഗം പ്രവചിച്ച മഴ പെയ്യാത്തതിനാൽ വലിയ ആശങ്ക ഒഴിവായി. ഈ സാഹചര്യത്തിൽ ഡാമിൽനിന്നും പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കണമെന്ന് കെ.എസ്.ഇ.ബി. ആവശ്യപ്പെങ്കിലും സർക്കാർ നിയോഗിച്ച വിദഗ്ധസമിതി തത്‌സ്ഥിതി തുടരാനാണ് തീരുമാനിച്ചത്.തുടര്‍ന്ന് വെള്ളിയാഴ്ചത്തെ മഴ വിലയിരുത്തി ഷട്ടറുകൾ അടയ്ക്കണമോയെന്ന് തീരുമാനിക്കുമെന്നും അറിയിക്കുകയായിരുന്നു.തുടര്‍ന്ന് ഇന്ന് മഴ കുറഞ്ഞ സാഹചര്യത്തിലാണ് 2,4 എന്നീ ഷട്ടറുകള്‍ അടച്ചത്.

മൂന്ന് ഷട്ടറുകള്‍ തുറന്ന ദിവസങ്ങളില്‍ സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളം പുറത്തുവിടുന്നത് മൂലം കെ.എസ്.ഇ.ബിക്ക് ദിവസം പത്തുകോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് വിലയിരുത്തപ്പെടുത്തത്. പുറത്തുവിടുന്ന വെള്ളം കൊണ്ട് ഇത്രയും രൂപയുടെ വൈദ്യുതി ഉത്‌പാദിപ്പിക്കാനാകുമായിരുവെന്നാണ് ബോർഡ് വ്യക്തമാക്കിയത്. പ്രവചന പ്രകാരമുള്ള മഴ പെയ്യാത്തതിനാൽ പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് പകുതിയായി കുറയ്ക്കാൻ കെ.എസ്.ഇ.ബി., ഡാം സുരക്ഷാ അതോറിറ്റിയിലും ആവശ്യപ്പെട്ടിരുന്നു.

 

 

 

 

 

 

 

 

 

 

 

അതേസമയം സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ പരക്കെ മഴ ലഭിക്കുമെന്നു കാലാവസ്ഥ വകുപ്പ്. ഇടിമിന്നലിനും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. കേരള– കര്‍ണാടക തീരത്ത് ന്യൂനമര്‍ദ പാത്തി രൂപപ്പെട്ടു. ചക്രവാതച്ചുഴി കന്യാകുമാരിക്കു മുകളിലാണ്. പത്തു ജില്ലകളിൽ യെലോ അലർട്ട് നിലവിലുണ്ട്. ഒരിടത്തും ഓറഞ്ച് അലർട്ടില്ല. ഉച്ചയ്ക്കു ശേഷം ഇടിമിന്നലോടു കൂടിയ മഴ ലഭിക്കും. മലയോര മേഖലയിൽ കൂടുതൽ മഴ കിട്ടുമെന്ന് കാലാവസ്ഥാ വകുപ്പ അറിയിച്ചു. കന്യാകുമാരിക്ക് താഴെയായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ മഴ ചൊവ്വാഴ്ചവരെ തുടരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോറോ ഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡുകളിലെ വ്യവസ്ഥകളാണെന്ന് പിണറായി വിജയന്‍  (4 hours ago)

സൗദിയില്‍ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകരായ മലയാളികള്‍ മരിച്ചു  (4 hours ago)

ഡോ. പ്രമോദ് പയ്യന്നൂര്‍ നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാല സുകുമാരി മള്‍ട്ടിമീഡിയ ആന്‍ഡ് ഫിലിം ടെക്‌നോളജി ഡയറക്ടര്‍  (4 hours ago)

ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയിലും ലുലു ഓണ്‍ സെയിലും ജൂലായ് 9 മുതല്‍ 12 വരെ  (5 hours ago)

രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര  (5 hours ago)

ഇന്ത്യന്‍ ക്രിക്കറ്റിലെ പതിവ് 'സഞ്ജു സാംസണ്‍ വേട്ട' വീണ്ടും ആവര്‍ത്തിക്കുന്നു  (5 hours ago)

മക്കൾക്ക് വിഷം നൽകിയ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു  (5 hours ago)

മുൻ എംഎൽഎയും സിപിഎം നേതാവുമായ പിപി ചിത്തരഞ്ജന് നിൽപ് ശിക്ഷ വിധിച്ച് കോടതി  (5 hours ago)

ട്രംപിനെ കൊല്ലാൻ ഇറാനികൾ ഇറാനിൽ ചുവന്ന കൊടി ഉയർത്തി ട്രംപിന് 'ഡെത്ത് വാറണ്ട്'..! കൂട്ടത്തോടെ ജനം  (5 hours ago)

വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!  (5 hours ago)

സിന്ധു വിഴുങ്ങിയ 70 പവൻ എലി വിഷം കുടിച്ച ഐശ്വര്യയും മരിച്ചു..! സൈനികൻ ഭർത്താവിന് എല്ലാം അറിയാം സിന്ധുവിന്റെ പണി  (6 hours ago)

"അന്നേ അദാനി ദിവ്യയെ ഓങ്ങി വച്ചിരുന്നു..! മുഖ്യൻ നേരത്തെ ഉറപ്പിച്ചത്, വിജയൻ പറഞ്ഞത് കേട്ട് ചാടിയിറങ്ങി ദിവ്യയെ റാഞ്ചി; പിണറായി കരയുന്നു."  (6 hours ago)

ഒരു തനി നാടൻ കോമഡിചിത്രം; ഓട്ടംതുള്ളൽ ജൂലായ് 24-ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!!!  (6 hours ago)

ഇറാനിൽ ചുവന്ന കൊടി ഉയർന്നു ഖമേനിയുടെ ഉയിർപ്പ്..! ട്രംപിന് 'ഡെത്ത് വാറണ്ട്'..! ഇറാനെ കൂട്ടിയിട്ട് കത്തിക്കാൻ IDF  (6 hours ago)

റൊമാൻ്റിക്ക് കോമഡി ജോണറിൽ അടി പടലം കളി അഭ്യാസം; ചിത്രീകരണം ജൂലൈ 5-ന് ആരംഭിച്ചു!!!  (6 hours ago)

Malayali Vartha Recommends