Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

ചെറുവയ്ക്കല്‍ സുരേന്ദ്രന്‍ കൊലക്കേസ് : സംഘം ചേര്‍ന്ന് ഭവനം കൈയ്യേറി ഗൃഹനാഥനെ കൊലപ്പെടുത്തിയ ചെറുവയ്ക്കല്‍ സുരേന്ദ്രന്‍ കൊലക്കേസില്‍ 68 ദിവസങ്ങളായി ജയിലില്‍ കഴിയുന്ന ഒന്നാം പ്രതിക്ക് ജാമ്യമില്ല

23 OCTOBER 2021 07:26 AM IST
മലയാളി വാര്‍ത്ത

സംഘം ചേര്‍ന്ന് ഭവനം കൈയ്യേറി ഗൃഹനാഥനെ കൊലപ്പെടുത്തിയ ചെറുവയ്ക്കല്‍ സുരേന്ദ്രന്‍ കൊലക്കേസില്‍ 68 ദിവസങ്ങളായി ജയിലില്‍ കഴിയുന്ന ഒന്നാം പ്രതിക്ക് ജാമ്യമില്ല.

തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി. കൃഷ്ണ കുമാറാണ് ഒന്നാം പ്രതിക്ക് ജാമ്യം നിഷേധിച്ചത്. ഒന്നാം പ്രതി ചെറുവയ്ക്കല്‍ വില്ലേജില്‍ തുറുവിക്കല്‍ പുലയനാര്‍കോട്ട ശ്രീജ ഭവനില്‍ ചന്ദ്രന്റെ (53) ജാമ്യ ഹര്‍ജിയാണ് കോടതി തള്ളിയത്.

 



പ്രതിയുടെ ആദ്യ ജാമ്യഹര്‍ജി തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി തള്ളിയതിനെ തുടര്‍ന്നാണ് പ്രതി ജില്ലാ കോടതിയെ സമീപിച്ചത്.


2021 ആഗസ്റ്റ് 12 ന് വൈകിട്ട് 6 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുരേന്ദ്രനെ കൊലപ്പെടുത്തണമെന്ന പൊതു ലക്ഷ്യം പുരോഗമിപ്പിക്കുന്നതിനായി പ്രതികള്‍ കൂടി ചേര്‍ന്ന് മഞ്ചാടി ജംഗ്ഷന് സമീപമുള്ള സുരേന്ദ്രന്റെ വീട്ടില്‍ ഭവന ഭേദനം നടത്തി അതിക്രമിച്ചു കയറി മൃഗീയമായി ദേഹോപദ്രവം ഏല്‍പ്പിക്കുകയും തേങ്ങ കൊണ്ട് ആക്രമിക്കുകയും ചെയ്തു. മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്കിന്റെ കാഠിന്യത്താല്‍ 8.30 മണിയോടെ മരണപ്പെട്ടുവെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്.

 




പ്രതിക്ക് ക്രിമിനല്‍ പഞ്ചാത്തലമില്ലെന്നും മറ്റു യാതൊരു കേസിലും ഉള്‍പ്പെട്ടിട്ടില്ലെന്നും 2016 ല്‍ ആന്‍ജിയോ പ്ലാസ്റ്റി ചെയ്തിട്ടുണ്ടെന്നും 68 ദിവസങ്ങളായി ജയിലില്‍ കഴിയുന്ന പ്രതിയുടെ തുടര്‍ കസ്റ്റഡി കൊണ്ട് യാതൊരു കാര്യവുമില്ലെന്നുമുള്ള പ്രതിയുടെ ജാമ്യഹര്‍ജിയിലെ വാദങ്ങളെ പബ്ലിക് പ്രോസിക്യൂട്ടര്‍ വെമ്പായം: എ. ഹക്കീം ശക്തമായി എതിര്‍ത്തിരുന്നു.

ഒന്നാം പ്രതിയുടെ ബോധപൂര്‍വ്വമായ ക്രിമിനല്‍ പ്രവൃത്തികളുടെ ഭാഗമായാണ് കൊലപാതകം നടന്നതെന്ന് അദ്ദേഹം വാദിച്ചു. അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തില്‍ ജാമ്യത്തില്‍ വിട്ടയച്ചാല്‍ സുഗമമായ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. മെഡിക്കല്‍ കോളേജ് പോലീസ് ഹാജരാക്കിയ സി ഡി ഫയലില്‍ പ്രതിക്കെതിരായ കുറ്റാരോപണത്തിന് വളരെയധികം അടിസ്ഥാനമുണ്ട്.

 



മുഖ്യ പ്രതി പരസ്യമായി ചെയ്ത കൃത്യങ്ങള്‍ ഗൗരവമേറിയതും ഒന്നാം പ്രതിയുടെ ഭാഗത്തു നിന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്ത ക്രിമിനല്‍ കൃത്യവുമാണെന്നുമുള്ള പ്രോസിക്യൂട്ടറുടെ വാദത്തില്‍ കഴമ്പുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കുറ്റകൃത്യത്തിന്റെ രീതിയും സ്വഭാവവും , പ്രതിയുടെ പങ്കാളിത്തം എന്നിവ പരിഗണിക്കുമ്പോള്‍ ജാമ്യത്തില്‍ വിട്ടയച്ചാല്‍ സുഗമമായ അന്വേഷണത്തിന് തടസ്സമുണ്ടാകുമെന്നും ജാമ്യം നിരസിച്ച ഉത്തരവില്‍ കോടതി വ്യക്തമാക്കി.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോറോ ഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡുകളിലെ വ്യവസ്ഥകളാണെന്ന് പിണറായി വിജയന്‍  (6 hours ago)

സൗദിയില്‍ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകരായ മലയാളികള്‍ മരിച്ചു  (6 hours ago)

ഡോ. പ്രമോദ് പയ്യന്നൂര്‍ നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാല സുകുമാരി മള്‍ട്ടിമീഡിയ ആന്‍ഡ് ഫിലിം ടെക്‌നോളജി ഡയറക്ടര്‍  (7 hours ago)

ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയിലും ലുലു ഓണ്‍ സെയിലും ജൂലായ് 9 മുതല്‍ 12 വരെ  (7 hours ago)

രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര  (7 hours ago)

ഇന്ത്യന്‍ ക്രിക്കറ്റിലെ പതിവ് 'സഞ്ജു സാംസണ്‍ വേട്ട' വീണ്ടും ആവര്‍ത്തിക്കുന്നു  (7 hours ago)

മക്കൾക്ക് വിഷം നൽകിയ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു  (7 hours ago)

മുൻ എംഎൽഎയും സിപിഎം നേതാവുമായ പിപി ചിത്തരഞ്ജന് നിൽപ് ശിക്ഷ വിധിച്ച് കോടതി  (7 hours ago)

ട്രംപിനെ കൊല്ലാൻ ഇറാനികൾ ഇറാനിൽ ചുവന്ന കൊടി ഉയർത്തി ട്രംപിന് 'ഡെത്ത് വാറണ്ട്'..! കൂട്ടത്തോടെ ജനം  (7 hours ago)

വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!  (8 hours ago)

സിന്ധു വിഴുങ്ങിയ 70 പവൻ എലി വിഷം കുടിച്ച ഐശ്വര്യയും മരിച്ചു..! സൈനികൻ ഭർത്താവിന് എല്ലാം അറിയാം സിന്ധുവിന്റെ പണി  (8 hours ago)

"അന്നേ അദാനി ദിവ്യയെ ഓങ്ങി വച്ചിരുന്നു..! മുഖ്യൻ നേരത്തെ ഉറപ്പിച്ചത്, വിജയൻ പറഞ്ഞത് കേട്ട് ചാടിയിറങ്ങി ദിവ്യയെ റാഞ്ചി; പിണറായി കരയുന്നു."  (8 hours ago)

ഒരു തനി നാടൻ കോമഡിചിത്രം; ഓട്ടംതുള്ളൽ ജൂലായ് 24-ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!!!  (8 hours ago)

ഇറാനിൽ ചുവന്ന കൊടി ഉയർന്നു ഖമേനിയുടെ ഉയിർപ്പ്..! ട്രംപിന് 'ഡെത്ത് വാറണ്ട്'..! ഇറാനെ കൂട്ടിയിട്ട് കത്തിക്കാൻ IDF  (8 hours ago)

റൊമാൻ്റിക്ക് കോമഡി ജോണറിൽ അടി പടലം കളി അഭ്യാസം; ചിത്രീകരണം ജൂലൈ 5-ന് ആരംഭിച്ചു!!!  (8 hours ago)

Malayali Vartha Recommends