Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരി പ്രതിയായ പീഡനക്കേസില്‍ വിചാരണയും വിധിയും സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേളയില്‍ വന്നാല്‍ നിറംകെടുത്തുമോ എന്ന് സിപിഎമ്മില്‍ ആശങ്ക

23 OCTOBER 2021 12:28 PM IST
മലയാളി വാര്‍ത്ത

ബിനോയി കോടിയേരിയുടെ മുംബൈയിലെ പെണ്ണുകേസ് വരും മാസങ്ങളില്‍ വരാനിരിക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ നിറംകെടുത്തുമോ എന്ന് സിപിഎമ്മില്‍ ആശങ്ക.


മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരി പ്രതിയായ പീഡനക്കേസില്‍ വിചാരണയും വിധിയും സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേളയില്‍ വന്നാല്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ ആകെ ചീറ്റുമോയെന്ന ആശങ്കയാണ് പാര്‍ട്ടി നേതൃത്വത്തെ കുഴയ്ക്കുന്നത്.




ബിഹാര്‍ സ്വദേശിയായ നര്‍ത്തകിയെ പ്രലോഭിപ്പിച്ചും പണംകൊടുത്തും വശംവദയാക്കി വര്‍ഷങ്ങളോളം പീഡിപ്പിക്കുകയും കുട്ടി ജനിച്ചതോടെ അവരെ ഉപേക്ഷിക്കുകയും ചെയ്ക കേസില്‍ വൈകാതെ വിചാരണ തുടങ്ങുകയാണ്.

ഡിഎന്‍എ ഫലം വന്നാലുടന്‍ വിചാരണ തുടങ്ങിയാല്‍ പീഢനക്കേസില്‍ ബിനോയി കോടിയേരിക്ക് വര്‍ഷങ്ങളുടെ തടവും പിഴയും കിട്ടുമെന്ന സാഹചര്യമാണ്. പാര്‍ട്ടി കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിന് മുന്‍പ് മുംബൈയില്‍ ഫ്ളാറ്റില്‍ കഴിയുന്ന യുവതിയ്ക്ക് കോടികള്‍ നഷ്ടപരിഹാരം നല്‍കി എങ്ങനെയും കേസ്
ഒഴിവാക്കാനുള്ള നീക്കം സിപിഎം പാര്‍ട്ടി തലത്തില്‍ നീങ്ങുന്നുണ്ട്.

 




മുംബൈയില്‍ ഫ്ളാറ്റും കോടികള്‍ ബാങ്ക് നിക്ഷേപവും നല്‍കി പെണ്ണുകേസ് ഒതുക്കിത്തീര്‍ക്കാനുള്ള നീക്കങ്ങള്‍ മാസങ്ങള്‍ക്ക് മുന്‍പേ ആരംഭിച്ചിരുന്നതായാണ് സൂചന. എന്നാല്‍ ബിനോയ് കോടിയേരിയെ പ്രതിയാക്കി യുവതിയുടെ പരാതിയില്‍ മുംബൈ കോടതി കേസ് ചാര്‍ജ് ചെയ്ത സാഹചര്യത്തില്‍ കോടതിക്കു പുറത്ത് കേസ് ഒതുക്കി തീര്‍ക്കുക എളുപ്പമല്ല. മാത്രവുമല്ല കുട്ടിയുടെ ഡിഎന്‍എ ഫലം അനുസരിച്ച് കുട്ടിയുടെ പിതാവ് കോടിയേരിയുടെ ബിനോയിയാണെന്ന് തെളിഞ്ഞാല്‍ ശിക്ഷ ഉറപ്പാണ്. അത് സിപിഎം പാര്‍ട്ടിക്ക് ദേശീയ തലത്തില്‍തന്നെ കളങ്കവുമാണ്.


വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ബിനോയ് കോടിയേരിയ്ക്കെതിരെ മുംബൈ പോലീസ് ലൈംഗിക പീഡനം, വഞ്ചന, അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവയടക്കം ചാര്‍ജ് ചെയ്താണ് അന്ധേരി മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയിലാണ് 678 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസ് രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്തു് ഒന്നര വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഡിഎന്‍എ ഫലം വന്നാലുടന്‍ കേസില്‍ വിചാരണ തുടങ്ങുകയും ചെയ്യും. . ബിനോയ് പീഡനം നടത്തിയതിന് തെളിവുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ബിഹാര്‍ സ്വദേശിയായ യുവതിക്ക് വിമാന ടിക്കറ്റും വിസയും അയച്ചുകൊടുത്തതിന്റേയും മുബൈയില്‍ ഫ്ളാറ്റ് എടുത്ത് കൊടുത്തതിന് ഉടമകളുടെയും മൊഴികള്‍ ബിനോയ്ക്കെതിരെ കുറ്റപത്രത്തിലുണ്ട്.

 




വിവാഹ വാഗ്ദാനം നല്‍കി പീഡനം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ എന്നിവയടക്കമുള്ള കുറ്റങ്ങളാണ് ബിനോയ്ക്കെതിരെയുള്ളത്.
മുംബൈയിലെ ദിന്‍ഡോഷി സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുക. ബിനോയി കോടിയേരി കുറ്റം നിഷേധിച്ച സാഹചര്യത്തിലാണ് ഡിഎന്‍എ ഫലം നിര്‍ണായതമാകുന്നത്.




വിവാഹ വാഗ്ദാനം നല്‍കി ബിനോയ് വര്‍ഷങ്ങളോളം ബന്ധം തുടര്‍ന്നെന്നും 11 വയസുള്ള മകനുണ്ടെന്നുമാണ് യുവതി ആരോപിച്ചത്. ദുബായില്‍ ബാര്‍ ഡാന്‍സര്‍ ആയിരിക്കെയാണ് ബിനോയിയെ പരിചയപ്പെട്ടത്. ബിനോയി പതിവായി ഡാന്‍സ് ബാറില്‍ എത്തുകയും രാത്രികാല മദ്യപാനത്തിനിടെ കറന്‍സി കെട്ടികള്‍ വാരിയെറിഞ്ഞും ഡോളര്‍മാലയണിയിച്ചും വജ്രാഭരണങ്ങള്‍ സമ്മാനിച്ചും യുവതിയെ പ്രലോഭിപ്പിച്ച് കീഴ്പ്പെടുത്തി കാലങ്ങളോളം ലൈംഗികമായി ഉപയോഗിച്ചതായാണ് പരാതി.



2009 നവംബറില്‍ ഗര്‍ഭിണിയായതോടെ മുംബൈയിലേക്കു മാറി. വാടകയടക്കമുള്ള ചെലവുകള്‍ക്കു ബിനോയ് പണം നല്‍കിയിരുന്നു. എന്നാല്‍ 2015നു ശേഷം പണം നല്‍കാതെ ഒഴിഞ്ഞുമാറിതോടെയാണ് യുവതി കേസുമായി മുന്നോട്ടിറങ്ങിയത്. ബിനോയി വിവാഹ വാഗ്ദാനം നല്‍കി 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചെന്നുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.





രണ്ടു വര്‍ഷം മുന്‍പ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി മുംബൈയിലെത്തി യുവതിയുമായി എങ്ങനെയും ധാരണയിലെത്താന്‍ ശ്രമം നടത്തിയിരുന്നു. കോടികളുടെ ആസ്തി പാര്‍ട്ടിയുടെ ബലത്തില്‍ ബിസിനസിലൂടെ സമ്പാദിച്ച കോടിയേരി കുടുംബം കേസ് ചെറിയ നഷ്ടപരാഹാരം കൊടുത്ത് ഒത്തുതീര്‍പ്പിലാക്കാന്‍ അഭിഭാഷകന്‍ മുഖേന ശ്രമം നടത്തിയെങ്കിലും യുവതി അതിന് വശംവദയായില്ല. യുവതിക്കൊപ്പം കുട്ടിയെ കാണുകയും കുട്ടിയുടെ ഫോട്ടോ കോടിയേരി കാണുകയും ചെയ്തതോടെ ഒത്തുതീര്‍പ്പുകള്‍കൊണ്ട് കാര്യമില്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നു.

ബിഹാറിലെ പാവപ്പെട്ട കുടുംബാംഗമായ യുവതി ഡാന്‍സ് പഠിച്ച് ഉപജീവനം തേടിയാണ് ഗള്‍ഫിലെ ബാറിലെത്തിയത്. ഇവരുടെ സാമ്പത്തിക പിന്നോക്കാവസ്ഥ മുതലെടുത്താണ് കോടിയേരിയുടെ മകന്‍ യുവതിയെ വശപ്പെടുത്തിയതെന്ന് യുവതി ആരോപിക്കുന്നു. കുട്ടിയുടെ ചെലവിനും തനിക്കുമായി അഞ്ചുകോടി രൂപ വേണമെന്നായിരുന്നു യുവതിയുടെ ആവശ്യം.




എന്നാല്‍ ഹിന്ദി അറിയാത്തതിനാല്‍ വിനോദിനിക്ക് യുവതിയുമായി സംസാരിക്കാനായില്ല. അവര്‍ തിരിച്ചുപോവുകയും പിന്നീട് ബിനോയ് കോടിയേരി നേരിട്ട് മധ്യസ്ഥ ചര്‍ച്ചയ്ക്ക് മുംബൈയിലെത്തുകയും ചെയ്തു. കുട്ടി തന്റേതല്ലെന്നായിരുന്നു ബിനോയ് കോടിയേരിയുടെ വാദം. അഞ്ചുകോടി തരാനാകില്ലെന്നും പറഞ്ഞു. ഇതോടെ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ പരാജയപ്പെട്ടപ്പോഴാണ് യുവതി കോടതിയിലേക്കു നീങ്ങിയത്.


ഡിഎന്‍എ പരിശോധഫലം എതിരാകുമെന്ന് ഉറപ്പായതോടെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ബിനോയ് കോടിയേരി പരാതിക്കാരിയായ യുവതിയുമായി പാര്‍ട്ടിതലത്തിലും ഒത്തുതീര്‍പ്പിന് ശ്രമം നടത്തിയിരുന്നു. യുവതിയുടെ ചില അടുത്ത അടുത്ത സുഹൃത്തുക്കള്‍ വഴിയായിരുന്നു നീക്കം. എന്നാല്‍, യുവതി ഇതിനു വഴങ്ങിയിട്ടില്ല.



വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍, വിചാരണ മാറ്റിവയ്ക്കണമെന്ന ബിനോയ് കോടിയേരിയുടെ അപേക്ഷയെയും യുവതി കോടതിയില്‍ എതിര്‍ത്തു.ആദ്യഘട്ടങ്ങളില്‍ ചെലവെല്ലാം വഹിച്ചിരുന്നെങ്കിലും പിന്നീട് ഒഴിഞ്ഞുമാറാന്‍ തുടങ്ങിയപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് ബിനോയ് കോടിയേരി വിവാഹിതനാണെന്ന് തിരിച്ചറിഞ്ഞതെന്നും പരാതിയില്‍ പറയുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോറോ ഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡുകളിലെ വ്യവസ്ഥകളാണെന്ന് പിണറായി വിജയന്‍  (6 hours ago)

സൗദിയില്‍ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകരായ മലയാളികള്‍ മരിച്ചു  (6 hours ago)

ഡോ. പ്രമോദ് പയ്യന്നൂര്‍ നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാല സുകുമാരി മള്‍ട്ടിമീഡിയ ആന്‍ഡ് ഫിലിം ടെക്‌നോളജി ഡയറക്ടര്‍  (7 hours ago)

ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയിലും ലുലു ഓണ്‍ സെയിലും ജൂലായ് 9 മുതല്‍ 12 വരെ  (7 hours ago)

രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര  (7 hours ago)

ഇന്ത്യന്‍ ക്രിക്കറ്റിലെ പതിവ് 'സഞ്ജു സാംസണ്‍ വേട്ട' വീണ്ടും ആവര്‍ത്തിക്കുന്നു  (7 hours ago)

മക്കൾക്ക് വിഷം നൽകിയ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു  (7 hours ago)

മുൻ എംഎൽഎയും സിപിഎം നേതാവുമായ പിപി ചിത്തരഞ്ജന് നിൽപ് ശിക്ഷ വിധിച്ച് കോടതി  (7 hours ago)

ട്രംപിനെ കൊല്ലാൻ ഇറാനികൾ ഇറാനിൽ ചുവന്ന കൊടി ഉയർത്തി ട്രംപിന് 'ഡെത്ത് വാറണ്ട്'..! കൂട്ടത്തോടെ ജനം  (7 hours ago)

വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!  (8 hours ago)

സിന്ധു വിഴുങ്ങിയ 70 പവൻ എലി വിഷം കുടിച്ച ഐശ്വര്യയും മരിച്ചു..! സൈനികൻ ഭർത്താവിന് എല്ലാം അറിയാം സിന്ധുവിന്റെ പണി  (8 hours ago)

"അന്നേ അദാനി ദിവ്യയെ ഓങ്ങി വച്ചിരുന്നു..! മുഖ്യൻ നേരത്തെ ഉറപ്പിച്ചത്, വിജയൻ പറഞ്ഞത് കേട്ട് ചാടിയിറങ്ങി ദിവ്യയെ റാഞ്ചി; പിണറായി കരയുന്നു."  (8 hours ago)

ഒരു തനി നാടൻ കോമഡിചിത്രം; ഓട്ടംതുള്ളൽ ജൂലായ് 24-ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!!!  (8 hours ago)

ഇറാനിൽ ചുവന്ന കൊടി ഉയർന്നു ഖമേനിയുടെ ഉയിർപ്പ്..! ട്രംപിന് 'ഡെത്ത് വാറണ്ട്'..! ഇറാനെ കൂട്ടിയിട്ട് കത്തിക്കാൻ IDF  (8 hours ago)

റൊമാൻ്റിക്ക് കോമഡി ജോണറിൽ അടി പടലം കളി അഭ്യാസം; ചിത്രീകരണം ജൂലൈ 5-ന് ആരംഭിച്ചു!!!  (8 hours ago)

Malayali Vartha Recommends