കൊച്ചി നഗരത്തില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം, മൂന്ന് പേര്‍ക്ക് പരിക്ക്

കൊച്ചി നഗരത്തില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
മലപ്പുറം സ്വദേശി അനീഷ് (25), എഡ്വേര്‍ഡ് (47) എന്നിവരാണ് മരിച്ചത്. അര്‍ധരാത്രി 12 ഓടെ കെ.പി. വള്ളോന്‍ റോഡിലായിരുന്നു അപകടം. പരിക്കേറ്റ അനന്തു, നേവി ഉദ്യോഗസ്ഥനായ ജോസഫ്, തോമസ് എന്നിവരെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
അനീഷ് ഓടിച്ചിരുന്ന ബൈക്കില്‍ രണ്ട് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. ഈ ബൈക്ക് മറ്റു രണ്ടു ബൈക്കുകളില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികളെടുത്തു.
https://www.facebook.com/Malayalivartha
























