മത്സ്യവില്പനക്കിടെ എസ്ഡിപിഐ സംഘം തൃശൂരില്‍ തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി! കോലഴി പെട്രോള്‍പമ്പിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് അക്രമികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ... കൂടുതൽ വിവരങ്ങൾ പുറത്ത്...

കഴിഞ്ഞ ദിവസം ഒല്ലൂക്കരയില്‍ മത്സ്യ വില്പനക്കിടെ തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അക്രമികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ പോലീസ് കണ്ടെത്തി. സിഐടിയു തൊഴിലാളിയായ കുന്നംത്തുംകര കരിപ്പാംകുളം വീട്ടില്‍ ഷമീര്‍ (30 ) ആണ് മരിച്ചത്.
കോലഴി പെട്രോള്‍പമ്പിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഓട്ടോറിക്ഷ കണ്ടെത്തിയത്. വെള്ളിയാഴ്ച പകല്‍ മൂന്നരയോടെ പറവട്ടാനി ചുങ്കത്ത് വച്ച് പെട്ടി ഓട്ടോയില്‍ മീനുമായി പോകുന്നതിനിടെ വണ്ടി തടഞ്ഞുനിര്‍ത്തി സംഘം ആക്രമിക്കുകയായിരുന്നു.
മാരകായുധങ്ങളുമായി എത്തിയ സംഘം സംഘം ഷമീറിനെ വെട്ടി വീഴ്ത്തിയ ശേഷം വാഹനവും തകര്‍ത്തു. കഴുത്തിലും തോളിലും ഉള്‍പ്പെടെ ശരീരമാസകലം നിരവധി വെട്ടേറ്റിട്ടുണ്ട് .
എസ്ഡിപിഐ പ്രവര്‍ത്തകനായ ഷിഹാബ്, സൈനുദ്ദീന്‍, നവാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു . പൊലീസെത്തി മൃതദേഹം തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























